തോല്‍വിക്കു ധോണിയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല: ഗാംഗുലി

മഹേന്ദ്ര സിംഗ് ധോണി , ഐഎസ്എല്‍ , സൌരവ് ഗാംഗുലി , ക്രിക്കറ്റ്
കൊല്‍ക്കത്ത| jibin| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (09:13 IST)
സമ്മര്‍ദ്ദത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പരസ്യമായ പിന്തുണയുമായി
മുന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി രംഗത്ത്. കാണ്‍പുരിലെ തോല്‍വിക്കു ധോണിയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അദ്ദേഹത്തിന് ഇന്ത്യക്കായി ഇനിയും പലതും ചെയ്യാനുണ്ട്. ഇപ്പോഴും മികച്ച ബാറ്റ്‌സ്‌മാനാണ് മഹിയെന്നും കൊല്‍ക്കത്തയുടെ ദാദ പറഞ്ഞു.

ഐഎസ്എല്‍ കിരീടം നിലനിര്‍ത്താന്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് സാധിക്കും. കേരള ബ്ളാസ്റേഴ്സിനെതിരെ കൊല്‍ക്കത്ത വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കൊല്‍ക്കത്തക്ക് ഏറെ തെളിയിക്കാനുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു റണ്‍സ് വിജയം നേടിയിരുന്നു. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. അവസാന ഓവറില്‍ പതിനൊന്ന് റണ്‍സ് ആവശ്യമായിരിക്കെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന ഖ്യാതിയുള്ള ധോണി കഗീസോ റബാഡോയ്ക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്‌ലിയെ നായകനാക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് ധോണിയുടെ പരാജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 297 റണ്‍സിന് അവസാനിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :