യൂറോകപ്പ് യോഗ്യത; ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം, റഷ്യക്കും സ്‌പെയിനിനും ജയം

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് , ഇംഗ്ലണ്ട് , വെയ്ന്‍ റൂണി , സ്‌പെയിന്‍
സാന്‍ മാരിനോ| jibin| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (11:23 IST)
ദുര്‍ബലരായ സാന്‍ മാരിനോയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് അടുത്ത വര്‍ഷം നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി. യോഗ്യതാ റൗണ്ടില്‍ ഇന്നലെ നടന്ന മറ്റു പ്രധാന മത്സരങ്ങളില്‍ സ്‌പെയിന്‍ സ്ലൊവാക്യയെയും റഷ്യ സ്വീഡനെയും തോല്‍പിച്ചു.

13മത് മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വെയ്ന്‍ റൂണിയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 30മത് മിനിറ്റില്‍ സാന്‍ മാറിനോ താരം ക്രിസ്റ്റ്യന്‍ ബ്രോളിയുടെ വക സെല്‍ഫ്ഗോള്‍. 46മത് മിനിറ്റില്‍ റോസ് ബാര്‍ക്ലിയുടെ വകയായിരുന്നു മൂന്നാം ഗോള്‍. രണ്ടാം പകുതിയില്‍ തിയോ വാല്‍കോട്ട് രണ്ട് വട്ടം സാന്‍ മാറിനോ വല കുലുക്കി. 77മത് മിനിറ്റില്‍ ഹാരികെയിനും ഗോള്‍ നേടി.

നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ 2-0 എന്ന സ്‌കോറിനാണ് സ്ലൊവാക്യയെ തോല്‍പിച്ചത്. അഞ്ചാം മിനിറ്റില്‍ ജോര്‍ഡി ആല്‍‌ബയും 30മത് മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആന്ദ്രെ ഇനിയസ്റ്റയും സ്പെയിന് വേണ്ടി ഗോള്‍ നേടി. സ്വീഡനെതിരെ റഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് യൂറോ കപ്പ് സാധ്യതകള്‍ സജീവമാക്കി. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ ഓസ്ട്രിയ മാള്‍ഡോവയെയും സ്വിറ്റ്‌സര്‍ലന്‍ഡ് സ്ലൊവേനിയയെയും തോല്‍പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :