പേടിക്കണം ഇറ്റലിയെ! യൂറോ കപ്പ് കിക്കോഫ് മത്സരത്തില്‍ തുര്‍ക്കിയെ വീഴ്ത്തിയത് എതിരില്ലാത്ത മൂന്ന് ഗോളിന്

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 12 ജൂണ്‍ 2021 (08:26 IST)

യൂറോ കപ്പ് 2020 ന് അത്യുജ്ജലമായ കിക്കോഫ്. ആദ്യ മത്സരത്തില്‍ ശക്തരായ ഇറ്റലി തുര്‍ക്കിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്ന് ഗോളിന്. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം ഇറ്റലി നടത്തിയത് ഗംഭീര പ്രകടനം. യൂറോ കപ്പിലെ മറ്റ് എതിരാളികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന പ്രകടനമാണ് ആദ്യ മത്സരത്തില്‍ തന്നെ ഇറ്റലി നടത്തിയത്.

ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ലെങ്കിലും ഇറ്റലിയുടെ മുന്നേറ്റം തന്നെയാണ് ഉടനീളം കണ്ടത്. പാസുകളിലും ഷോട്ടുകളുടെ കാര്യത്തിലും ഇറ്റലി മുന്നിട്ടുനിന്നു. 53-ാം മിനിറ്റിലാണ് തുര്‍ക്കിക്ക് ആദ്യ പ്രഹരമേല്‍ക്കുന്നത്. സെല്‍ഫ് ഗോള്‍ ആണ് തുര്‍ക്കിയുടെ നെഞ്ചകം പിളര്‍ത്തത്. ബെരാര്‍ഡിയുടെ ഷോട്ട് ടര്‍ക്കിഷ് ഡിഫന്‍ഡര്‍ മെറിഹ് ഡെമിറല്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതാണ്. പന്ത് നേരെ സ്വന്തം പോസ്റ്റിലേക്ക് ! ഇറ്റലി 1-0 ത്തിന് മുന്നിലെത്തി.

66-ാം മിനിറ്റില്‍ ചിറൊ ഇമ്മൊബിലെയാണ് രണ്ടാം ഗോള്‍ നേടി ഇറ്റലിയെ മുന്നിലെത്തിച്ചത്. ഇന്‍സിന്യയിലൂടെ ഇറ്റലിയുടെ മൂന്നാം ഗോളും പിറന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :