ലണ്ടൻ|
jibin|
Last Modified വ്യാഴം, 22 ജനുവരി 2015 (11:09 IST)
ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിന്റെ ആദ്യപാദ സെമി ഫൈനലിൽ
ചെൽസിയും ലിവർപൂളും സമനിലയിൽ പിരിഞ്ഞു. ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചും പ്രത്യാക്രമിച്ചും മുന്നേറിയ ഇരുവരും ഗോള്‍ നേടുന്നതിന് നിരന്തരം ആക്രമം അഴിച്ചു വിടുകയായിരുന്നു. എന്നാല്‍ 18മത് മിനിറ്റില്‍ ഒരു പെനാൽറ്റി കിക്കിൽ നിന്ന് ചെൽസി താരം ഏഡെൻ ഹസാഡാണ് ആദ്യ ഗോൾ നേടിയത്. ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച ലിവര്‍പൂള്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ചെല്‍സിയുടെ പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ മാത്രം ലക്ഷ്യമാക്കിയിറങ്ങിയ ലിവർപൂള്‍ ഉദ്യമത്തില്‍ ജയം കാണുകയായിരുന്നു. 59മത് മിനിറ്റില്‍ റഹിം സ്റ്റെർലിംഗിലൂടെയാണ് ലിവർ പൂൾ സമനില പിടിച്ചെടുത്തത്. ഗോള്‍ വീണതോടെ ഇരുവരും പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ ആദ്യ പാത സെമി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം പാദ സെമി ഫൈനൽ 28 ന് നടക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.