യൂറോയിൽ ഇന്ന് തീ പാറുന്ന പോരാട്ടം, ബെൽജിയം നേരിടുന്നത് റൊണാൾഡോയുടെ പോർച്ചുഗലിനെ

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ജൂണ്‍ 2021 (10:59 IST)
യൂറോകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇറ്റലിയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. ടൂർണമെന്റിലെ ഗ്ലാമർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ നേരിടും. രാത്രി 12:30നാണ് യൂറോയിലെ ഗ്ലാമർ പോരാട്ടം.

പോർച്ചുഗലിനെതിരെ 32 വർഷമായുള്ള വിജയത്തിനുള്ള കാത്തിരിപ്പിന് വിരാമമിടാനാണ്
ഇന്ന് ബെൽജിയം കളത്തിലിറങ്ങുന്നത്. അതേസമയം ഒരു ഗോൾ കൂടി നേടാനായാ‌ൽ അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ മുന്നിലെത്താൻ പോർച്ചുഗലിന്റെ സൂപ്പർ താരം റൊണാൾഡോയ്ക്ക് സാധിക്കും. 2020ലെ വേഫ നേഷൻസ് കപ്പ് മത്സരത്തിൽ ഇംഗണ്ടിനോട് തോറ്റതിൽ പിന്നെ ബെൽജിയം പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല. അതേസമയം മരണഗ്രൂപ്പിൽ അവസാനനിമിഷം വരെ പോരാടിയാണ് പോർച്ചുഗൽ ക്വാർട്ടർ യോഗ്യത നേടിയിരിക്കുന്നത്. അവസാനം നടന്ന അഞ്ച് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് പോർച്ചുഗലിന് വിജയിക്കാനായത്.

കെവിന്‍ ഡിബ്രുയിനും റൊമേലു ലുക്കാക്കുവിനുമൊപ്പം ഏഡന്‍ ഹസാർഡിനെയും റോബർട്ടോ മാർട്ടിനസും നയിക്കുന്ന ശക്തമായ ബെൽജിയൻ നിരയ്‌ക്കെതിരെ കടുപ്പമേറിയ മത്സരമായിരിക്കും പോർച്ചുഗലിനെ കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :