ആന്‍ മരിയ കലിപ്പില്‍ തന്നെ!

ആന്‍ മരിയ കലിപ്പിലാണ് - നിരൂപണം

Sarah, Aan Maria Kalippilanu Review, Aan Maria Kalippilanu, Mithun Manusal Thomas, Dulquer Salman, Sunny, Aju Varghese, സാറ, ആന്‍ മരിയ കലിപ്പിലാണ് നിരൂപണം, മിഥുന്‍ മാനുവല്‍ തോമസ്, ആന്‍ മരിയ കലിപ്പിലാണ് റിവ്യൂ, ദുല്‍ക്കര്‍ സല്‍മാന്‍, സണ്ണി, അജു വര്‍ഗീസ്
നിഷ ജെയിംസ് വടക്കേതില്‍| Last Updated: ശനി, 6 ഓഗസ്റ്റ് 2016 (20:27 IST)
ആദ്യ സിനിമ എട്ടു നിലയില്‍ പൊട്ടിച്ച് അതിലൂടെ ആരാധകരെ സൃഷ്ടിച്ച സംവിധായകന്‍ എന്ന ഖ്യാതി ഒരു പക്ഷേ മിഥുന്‍ മാനുവല്‍ തോമസിന് മാത്രമായിരിക്കും. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ആട് ഒരു ഭീകരജീവിയാണ് ആര്‍ക്കും മറക്കാന്‍ കഴിയില്ല. ജയസൂര്യയെന്ന നടനേക്കാളും ആരാധകരുണ്ടാകും ഒരു പക്ഷേ അദ്ദേഹം ചെയ്ത ഷാജി പാപ്പന്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ആദ്യ സിനിമ നിര്‍ണായകമാണ്. എന്നാല്‍ അതിനേക്കാള്‍ നിര്‍ണായകമാണ് രണ്ടാമത്തെ സിനിമ. കാരണം സംവിധായകന്‍ ഏത് രീതിയിലാണ് സിനിമയെ സമീപിക്കുന്നതെന്ന് വ്യക്തമാകുന്നത് രണ്ടാമത്തെ ചിത്രത്തിലൂടെയാണ്.

ഒരു മിഥുന്‍ മാനുവല്‍ ചിത്രം എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും. 'ആടിനെ' പ്രേക്ഷകര്‍ക്ക് നല്‍കിയ സംവിധായകന് ഒരിക്കലും തെറ്റില്ല എന്ന് വിശ്വസിക്കാനായിരുന്നു ആരാധകര്‍ക്ക് ഇഷ്ടം. ആ വിശ്വാസത്തിന് വില കല്‍പ്പിക്കുന്ന സിനിമയാണ് ആന്‍ മരിയ കലിപ്പിലാണ് എന്ന് ധൈര്യപൂര്‍വ്വം പറയാം. മുടക്കുന്ന പണത്തിന് അതിന്റെ ഫീസ് തരുന്നൊരു സിനിമ. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത നല്ലൊരു സിനിമ.

അണുകുടുംബത്തിലെ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. കുട്ടികള്‍ അനുകരിച്ച് തുടങ്ങുന്നത് വീട്ടില്‍ മാതാപിതാക്കള്‍ കാണിക്കുന്നതെന്തോ അതാണ്. അതിലെ ശരിയും തെറ്റും അവര്‍ക്ക് മനസ്സിലാകണമെന്നില്ല. അത്തരത്തില്‍ മാതാപിതാക്കളുടെ പ്രവൃത്തികളും സംഭാഷണങ്ങള്‍ ഏതെല്ലാം രീതിയില്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന് കാണിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ. എല്ലാ രീതിയിലും തൃപ്തികരമായ സിനിമ, അതാണിത്.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്

127മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം, ആന്‍മരിയയുടെ കഥയാണ്. സിറിയയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന റോയ് മാത്യു, നാട്ടിലെ ഡോക്ടറായ ട്രീസ ദമ്പതികളുടെ മകളായ ആന്‍മരിയ (അര്‍ജ്ജുന്‍) നാലാം ക്ലാസില്‍ പഠിക്കുന്നു. ഒരിക്കല്‍ സ്കൂളില്‍ വച്ച്, ആന്‍മരിയയുടെ ഫിസിക്കല്‍ ട്രെയിനിംഗ് അധ്യാപകര്‍ ഉള്‍പ്പെട്ട ഒരു വിഷയത്തില്‍, അസ്വാഭാവികമായ ചില കാര്യങ്ങ‌ള്‍ അവളുടെ ശ്രദ്ധയില്‍ പെടുവാനിടയുണ്ടായി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവുകയാണ് സിനിമയുടെ ഇതിവൃത്തം.

വീട്ടിലും സ്‌കൂളിലും ആന്‍മരിയ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പ്രധാന്യം നല്‍കികൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നതെങ്കില്‍ കുടുംബ ബന്ധങ്ങള്‍ക്കും നായകനും പ്രാധാന്യം നല്‍കിയാണ് രണ്ടാം പകുതി അവസാനിക്കുന്നത്. പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നു തന്നെയാണ് ക്ലൈമാക്സും. എങ്കിലും ക്ലൈമാക്സ് മാത്രം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും. പക്ഷേ ക്ലൈമാക്സിനും ഒരു പ്രത്യേക ഫീസ് ലഭിക്കുന്നുണ്ട്.

കുറച്ച് ഗുണ്ടായിസവുമായി തരക്കേടില്ലാത്ത രീതിയില്‍ നടക്കുന്ന ഒരു വാടക ഗുണ്ടയുടെ (സണ്ണി വെയ്ന്‍) സഹായം മരിയക്ക് തേടേണ്ടി വരുന്നതാണ് ട്വിസ്റ്റ്. തുടര്‍ന്ന് ഇരുവരുടെയും ലൈഫിലുണ്ടാകുന്ന മാറ്റങ്ങളും സംഭവവികാസങ്ങളും വളരെ മനോഹരമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടും ബോറടിപ്പിക്കാത്ത രീതിയില്‍ എന്നു തന്നെ പറയാം. കഥയെ പൊട്ടിച്ചിരിയുടെ മാലപ്പടക്കമാക്കാന്‍ ഇടയ്ക്ക് വെച്ച് ഒരാള്‍ കൂടെ കടന്നു വരുന്നുണ്ട്. മറ്റാരുമല്ല സിദ്ദിഖ് തന്നെ. മികച്ച പ്രകടനം തന്നെയാണ് സിദ്ദിഖ് കാഴ്ച വെച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസും നല്‍കുന്നതാണീ സിനിമ. സര്‍പ്രൈസ് ആരാണെന്ന് മനസ്സിലാകുമെങ്കിലും എന്തായിരിക്കും റോള്‍ എന്ന് സിനിമ കണ്ടാലേ തിരിച്ചറിയുകയുള്ളു. കാരണം അത്രക്ക് പവര്‍ഫുള്‍ ആണ് ആ താരം. എല്ലാ ആളുകളിലും അവരുടെ ജീവിതത്തിലും
ഒരു മാലാഖയുടെ ഇടപെടല്‍ ഉണ്ടാകും. അത് ഏത് രീതിയിലുമാകം. അത്തരം ഒരു മാലാഖയായിട്ടാണ് ആ ഗസ്റ്റ് റോള്‍ കഥാപാത്രം എത്തുന്നത്.

കാക്കാടന്‍ മല എന്ന പേരിലുള്ള സ്ഥലത്തിന്റെ ദൃശ്യമുള്‍പ്പെടെ ആദ്യരംഗം മുതല്‍ ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയുടെ കൈകളില്‍ ഭദ്രമായിരുന്നു എന്നു തന്നെ പറയാം. ഓരോ സീനികള്‍ക്കും ആവശ്യമായ സംഗീതം മാത്രം. ഒന്നും കുത്തിത്തിരുകി കയറ്റിയിട്ടില്ല. എങ്കിലും ഇടയ്ക്ക് ചിലപ്പോള്‍ തോന്നും ഒരു കോമഡിക്ക് സ്കോപ്പ് ഉണ്ടായിരുന്ന സീന്‍ ആയിരുന്നല്ലോ എന്നിട്ടും അത് കണ്ടില്ലല്ലോ എന്ന്.

മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ഫാമിലി ചിത്രം. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിവുള്ളൊരു സിനിമ. സിനിമയുടെ പേരു പോലെ ആന്‍മരിയ കലിപ്പില്‍ തന്നെയാണ്. എന്നാല്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ കലിപ്പിലാകേണ്ടി വരില്ല. അക്കാര്യത്തില്‍ ഉറപ്പാണ്.

റേറ്റിംഗ്: 3.5/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...