കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2020 (16:20 IST)
മംമ്ത മോഹൻദാസും ചെമ്പൻ വിനോദും പ്രധാന വേഷത്തിലെത്തുന്ന അണ്‍ലോക്ക് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണനാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്.
എറണാകുളം ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ഷാജി നവോദയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ് മഞ്ചേരിയാണ് ചിത്രം നിർമ്മിക്കുന്നത്.
ഡബിൾസ്, വന്യം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സോഹൻ സീനുലാൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. തോപ്പിൽ ജോപ്പൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആക്ഷൻ ഹീറോ ബിജു തുടങ്ങി നിരവധി ചിത്രങ്ങളിൽ സോഹൻ അഭിനയിച്ചിട്ടുമുണ്ട്.