'മൂത്തോന്‍' താരം സഞ്ജന ദീപു റഹ്മാന്‍-ഭരത് ചിത്രത്തില്‍,'സമാറ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 6 മാര്‍ച്ച് 2021 (12:31 IST)

നിവിന്‍ പോളിയുടെ മൂത്തോന്‍ എന്ന സിനിമ കണ്ടവരാരും ചിത്രത്തില്‍ കുഞ്ഞു പയ്യനായി എത്തിയ സഞ്ജന ദീപുവിനെ മറന്നു കാണില്ല. മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജനയെ തേടി നിരവധി ചിത്രങ്ങള്‍ എത്തുന്നുണ്ട്. ഇപ്പോളിതാ റഹ്മാന്‍-ഭരത് ചിത്രം സമാറയില്‍ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് സഞ്ജന. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി സഞ്ജന എത്തുന്നത്.ഏറെ സസ്‌പെന്‍സ് നിറഞ്ഞ കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിക്കുന്നത്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോളില്‍ നടന്‍ വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്.

നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഫോറന്‍സിക് ആധാരമാക്കിയുള്ള ഒരു കഥയാണ് സിനിമ പറയുന്നത്. ഈ ബഹുഭാഷാ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്‍, ശബരീഷ് വര്‍മ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :