കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (12:39 IST)
കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി അധികാരത്തിലേറുന്നത് കാണുവാനായി ഇനി ദിവസങ്ങള്‍ മാത്രം. 'വണ്‍' മാര്‍ച്ച് 26 ന് പ്രദര്‍ശനത്തിനെത്തും. സിനിമ തീയേറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയായുള്ള പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടി കടക്കല്‍ ചന്ദ്രനായുള്ള പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് വണ്‍ ടീം.
ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാര്‍ എത്തുന്നത്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, മുരളി ഗോപി, രഞ്ജിത്ത്, സുദേവ് ??നായര്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍ ലെ ലോപ്പസ്, മാമുക്കോയ, പി ബാലചന്ദ്രന്‍, മാത്യു തോമസ്, പ്രേം കുമാര്‍, കൃഷ്ണ കുമാര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.