അടുത്ത പുലിമുരുകനുമായി വൈശാഖ്, നായകന്‍ ഉണ്ണി മുകുന്ദന്‍ - ‘ബ്രൂസ് ലീ’ ഒരു ആക്ഷന്‍ ത്രില്ലര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (13:55 IST)
മോഹൻലാലിന്റെ 'പുലിമുരുകൻ', മമ്മൂട്ടിയുടെ 'മധുരരാജ' എന്നീ ബ്ലോക്ക്ബസ്റ്ററുകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ വൈശാഖ് പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ബ്രൂസ് ലീ' എന്നു പേരു നൽകിയിട്ടുള്ള ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകനായി എത്തുന്നത്. 25 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. 2021-ൽ ഷൂട്ടിംഗ് ആരംഭിക്കാൻ പദ്ധതിയിടുന്ന ചിത്രം മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും റിലീസ് ചെയ്യും.

ഉണ്ണി മുകുന്ദന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഈ വലിയ പ്രഖ്യാപനം. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുൾപ്പെടെ എല്ലാ പ്രമുഖ താരങ്ങളും ചിത്രത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

ഉദയകൃഷ്‌ണയാണ് തിരക്കഥ. ഷാജികുമാറാണ് ചായാഗ്രഹണം. മാത്രമല്ല, 'ബ്രൂസ് ലീ ഒരു തീയറ്റർ റിലീസായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഫിലിംസിന്റെ ആദ്യ സിനിമയാണ് ബ്രൂസ് ലീ. ‘ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങൾ ഉണ്ട്’ എന്ന തലക്കെട്ടുമായി വന്ന പോസ്റ്ററില്‍ ‘മാന്‍ ഒഫ് ആക്ഷന്‍’ എന്നാണ് ടാഗ്‌ലൈന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :