തനി തമിഴ് പെൺകൊടി: ' അസുരൻ' പുതിയ പോസ്റ്റർ പങ്കുവച്ച് മഞ്‌ജു വാര്യർ

അസുരനിൽ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ റിലീസ് ചെയ്തിരുന്നു.

Last Modified ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (17:20 IST)
ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം അസുരന്‍റെ പുതിയ പോസ്റ്റർ എത്തി. ചിത്രത്തിലെ ധനുഷിന്‍റെ ഫസ്റ്റ്ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇരട്ട വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നതെന്ന് സംവിധായകൻ വെട്രിമാരൻ പറഞ്ഞിരുന്നു. അച്ഛൻ- മകൻ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കഥാപാത്രങ്ങളായാണ് ധനുഷെത്തുക.

അസുരനിൽ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ റിലീസ് ചെയ്തിരുന്നു. വെക്കൈ എന്ന തമിഴ് നോവലിന്‍റെ സിനിമ ആവിഷ്കാരമാണ് എന്നും റിപ്പോർട്ടുകളുണ്ട്. വി. ക്രിയേഷൻസിന്‍റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമിക്കുന്നത്. ജി.വി പ്രകാശാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ധനുഷും വെട്രിമാരനും ഒന്നിച്ചെത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :