അനുഷ്‌ക അപ്സെറ്റാണ് !

അനുഷ്ക, യെന്നൈ അറിന്താല്‍, ദിലീപ്, അജിത്, ഗൌതം വാസുദേവ് മേനോന്‍
Last Updated: തിങ്കള്‍, 16 ഫെബ്രുവരി 2015 (13:53 IST)
ദിലീപിനൊപ്പം ഷെട്ടി അഭിനയിക്കുന്നു എന്ന വാര്‍ത്തയാണല്ലോ കഴിഞ്ഞ വാരം ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ ത്രില്ലടിപ്പിച്ചത്. സത്യസായി ബാബയെക്കുറിച്ചുള്ള ബഹുഭാഷാചിത്രത്തിലാണ് ദിലീപും അനുഷ്കയും ഒന്നിക്കുന്നത്.

പുതിയ ഒരു റിപ്പോര്‍ട്ട്, അനുഷ്ക ഇപ്പോള്‍ ആകെ അപ്സെറ്റാണ് എന്നതാണ്. പുതിയ തമിഴ് റിലീസുകളായ ലിങ്ക, യെന്നൈ അറിന്താല്‍ എന്നീ സിനിമകളില്‍ അനുഷ്കയുടെ ലുക്കിനെപ്പറ്റിയും പ്രായത്തേപ്പറ്റിയുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അനുഷ്കയ്ക്ക് ഏറെ പ്രായം തോന്നിക്കുന്നു എന്നും ത്രിഷയെപ്പോലുള്ള അഭിനേത്രികളുടെ മുമ്പില്‍ അനുഷ്കയുടെ തടിച്ച ശരീരവും ലുക്കും ഒട്ടും ശോഭിച്ചില്ലെന്നുമൊക്കെയായിരുന്നു വിമര്‍ശനം.

സിനിമയിലെ പെര്‍ഫോമന്‍സിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ ഒട്ടും അപ്രിയം കാണിക്കാത്ത താരമാണ് അനുഷ്ക. എന്നാല്‍ ഇത്തരം വ്യക്തിപരമായുള്ള പരാമര്‍ശങ്ങളില്‍ താരസുന്ദരി ഏറെ ദുഃഖിതയാണെന്നാണ് വിവരം.

തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് സിനിമകളായ ബാഹുബലിയുടെയും രുദ്രമാദേവിയുടെയും ചിത്രീകരണത്തിരക്കിലാണ് ഇപ്പോള്‍ അനുഷ്ക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :