നയൻതാര കണ്ടതിൽ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാൾ!

നയൻതാര- വിഘ്നേഷ് താരജോഡികളുടെ പ്രണയം തകർന്നുവെന്ന് ഒരു സംസാരം ഉണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുന്ന സംഭവങ്ങളാണ് ഇരുവർക്കുമിടയിൽ ഇപ്പോൾ സംഭവിക്കുന്നത്. ഫിലിം ഫെയര്‍ ചടങ്ങില്‍ വച്ച് ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോ

aparna shaji| Last Modified തിങ്കള്‍, 4 ജൂലൈ 2016 (11:23 IST)
നയൻതാര- വിഘ്നേഷ് താരജോഡികളുടെ പ്രണയം തകർന്നുവെന്ന് ഒരു സംസാരം ഉണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുന്ന സംഭവങ്ങളാണ് ഇരുവർക്കുമിടയിൽ ഇപ്പോൾ സംഭവിക്കുന്നത്. ഫിലിം ഫെയര്‍ ചടങ്ങില്‍ വച്ച് ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ ഉറപ്പിക്കുകയായിരുന്നു. ഇരുവരും ഇപ്പോഴും പ്രണയത്തിലാണെന്നതിന്റെ തെളിവാണ് സൈമ അവാര്‍ഡില്‍ നടന്ന സംഭവമെന്നും ആരാധകർ പറയുന്നു.

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാളാണ് വിഘ്നേഷ് എന്ന് അവാർഡ് ചടങ്ങിൽ പറഞ്ഞു. ചടങ്ങിൽ അവാർഡ് വാങ്ങാനായി ക്ഷണിച്ചപ്പോൾ വിഘ്നേഷിൽ നിന്നും സ്വീകരിച്ചാൽ മതിയെന്ന് താരം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിഘ്‌നേശില്‍ നിന്നാണ് നയന്‍താര അവാര്‍ഡ് സ്വീകരിച്ചത്.

നാനും റൗഡിതാന്‍ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോള്‍ തനിക്ക് ഈ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുമൊ എന്ന് സംശയമായിരുന്നു. എന്നാല്‍ വിഘ്‌നേശിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നുവെന്നും നയന്‍സ് വേദിയില്‍ വച്ച് പറഞ്ഞു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :