'ഞാൻ ഒരു ബ്രേക്ക് എടുക്കുന്നു, ഇതെന്റെ അവസാന ചിത്രം': സുഷിൻ ശ്യാം

നിഹാരിക കെ എസ്| Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (20:38 IST)
Sushin Shyam
നിലവിൽ മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. സുഷിൻ ശ്യാം. ബോഗെയ്ൻവില്ല ആണ് സുഷിൻ സംഗീതം ചെയ്ത പുതിയ ചിത്രം. ഇപ്പോഴിതാ, ബോഗെയ്ൻവില്ല ആയിരിക്കും തന്റെ ഈ വർഷത്തെ അവസാന ചിത്രമെന്ന് പറയുകയാണ് സുഷിൻ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കുസാറ്റില്‍ നടന്ന പരിപാടിക്കിടെയാണ് സുഷിന്‍ സംസാരിച്ചത്. ഇനി ഈ വർഷം ഒരു സിനിമയും ചെയ്യുന്നില്ലെന്നാണ് സുഷിൻ വ്യക്തമാക്കുന്നത്.

ഈ വര്‍ഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വര്‍ഷമായിരിക്കും താന്‍ ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട് എന്നാണ് സുഷിന്‍ പറഞ്ഞത്.

അതേസമയം, 2024ല്‍ സുഷിന്‍ സംഗീതം നല്‍കിയ മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ ഹിറ്റാവുകയും ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സുഷിന്‍ സമര്‍പ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ട്രെന്‍ഡിങ് ഗാനങ്ങളാണ് ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്‌സിലെയും. സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന സുഷിന്റെ വാക്കുകൾ ആരാധകർ വിഷമത്തോടെയാണ് സ്വീകരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :