ദുല്‍ഖറിന്റെ 'സീതാ രാമം' മൂന്നാം ദിനം കേരളത്തില്‍ നിന്ന് എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (10:11 IST)
ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രം 'സീതാ രാമം' പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലെ പ്രേക്ഷകരെയും സിനിമ തൃപ്തിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാമത്തെ ദിവസം കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

മൂന്നാം ദിനവും ചിത്രത്തിന് മികച്ച കളക്ഷനാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. മൂന്നാം ദിനം കേരളത്തില്‍ നിന്ന് മാത്രം ഒരു കോടിയിലധികം രൂപ നേടാന്‍ സിനിമയ്ക്കായി. ഇക്കാര്യം ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :