ആളാകെ മാറി...നടി ഷീലു എബ്രഹാമിന്റെ മേക്കോവര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (11:29 IST)
'ആളാകെ മാറി'.. എന്നാണ് നടി ഷീലു എബ്രഹാമിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടപ്പോള്‍ ആരാധകര്‍ക്ക് പറയാനുള്ളത്. സിനിമയില്‍ സാരി അണിഞ്ഞ് നാടന്‍ വേഷങ്ങളില്‍ മാത്രം കണ്ടിട്ടുള്ള താരത്തിന്റെ മേക്കോവറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മോഡേണ്‍ ലുക്കിലുളള നടിയുടെ പുതിയ രൂപം ആരാധകര്‍ക്ക് ഇഷ്ടമായി. സംവിധായകന്‍ എബ്രിഡ് ഷൈനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അതിന് വിശ്വസിക്കാവുന്ന ഒരാളെ വേണമായിരുന്നു. നന്ദി സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്നാണ് നടി ചിത്രങ്ങള്‍ക്ക് താഴെ എഴുതിയത്.

ഔട്ട്ഫിറ്റ് തയ്യാറാക്കിയത് മിനി സോന്ധിയാണ്.സ്റ്റെലിസ്റ്റ്:ആല്‍പി ബോയില.ഹെയറിസ്റ്റ്:രതന്തി പ്രമാണിക്.മേയ്ക്കപ്പ്:സലിം സയിദ്ദ്.

ആടുപുലിയാട്ടം, പട്ടാഭിരാമന്‍, ശുഭരാത്രി,മംഗ്ലീഷ്, ഷീ ടാക്‌സി, സോളോ, പുതിയ നിയമം, പുത്തന്‍ പണം, കനല്‍, ശുഭരാത്രി, മരട് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.അബാം സിനിമാസിന്റെ ഉടമസ്ഥനാണ് ശീലുവിന്റെ ഭര്‍ത്താവ് എബ്രഹാം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :