aparna|
Last Modified തിങ്കള്‍, 20 നവംബര്‍ 2017 (08:24 IST)
ഐശ്വര്യ റായ്ക്കും പ്രിയങ്ക ചോപ്രയ്ക്കും പിന്നാലെ പുതിയ ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യയുടെ മാനുഷി ഛില്ലറും വെള്ളിത്തിരയിലേക്ക്. കോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം 21 വയസുകാരിയായ ഹരിയാന സ്വദേശിനി മാനുഷിയും വെളളിത്തിരയിലേക്ക് പ്രവേശിക്കുന്നതായാണ് വിവരം.
പ്രശസ്ത സംവിധായകനായ ശങ്കറാണ് മാനുഷിയെ സിനിമയിലെത്തിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശങ്കറിന്റെ അടുത്ത ചിത്രമായ ഇന്ത്യന്‍ 2-വിലേക്കാണ് മാനുഷിയെ പരിഗണിക്കുന്നതെന്നാണ് വിവരം. മാനുഷിക്ക് താത്പര്യം ഉണ്ടെങ്കില്‍ അറിയിക്കാനാണ് ശങ്കര്‍ അറിയിച്ചത്. ശങ്കറും കമലും ആദ്യമായി ഒന്നിച്ച ‘ഇന്ത്യന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2.
ഇന്ത്യയുടെ മുന്‍ ലോക സുന്ദരിയായ ഐശ്വര്യ റായിയെ മണിരത്നം ആയിരുന്നു വെളളിത്തിരയിലെത്തിച്ചത്. ഇരുവര്‍ എന്ന തമിഴ് ചിത്രത്തില്‍ ഇരട്ട കഥാപാത്രമായിരുന്നു ഐശ്വര്യയ്ക്ക് ലഭിച്ചത്.