കല്യാണമായാല്‍ ഞാന്‍ തന്നെ അറിയിക്കും, ഇപ്പോള്‍ ഞാന്‍ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്‌ക്കോട്ടെ: റിമി ടോമി

രേണുക വേണു| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (20:21 IST)

തന്റെ വിവാഹം നടക്കാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഗായിക റിമി ടോമി. തനിക്കു തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും എല്ലാവര്‍ക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് റിമി ടോമിയുടെ പ്രതികരണം.


വിവാഹിതയാകാന്‍ പോകുകയാണെന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്താല്‍ ഞാന്‍ നിങ്ങളോട് പറയും. ഞാന്‍ പറഞ്ഞാല്‍ മാത്രം ഇത്തരം കാര്യങ്ങള്‍ വിശ്വസിച്ചാല്‍ മതി. ഇപ്പോള്‍ താന്‍ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്‌ക്കോട്ടെ എന്നും റിമി ടോമി വീഡിയോയില്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :