aparna shaji|
Last Modified ശനി, 26 നവംബര്‍ 2016 (14:20 IST)
അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിന്റെ പിന്നാമ്പുറ കഥകൾപറയുന്ന മമ്മൂട്ടി- രഞ്ജിത്
സിനിമ പുത്തൻ പണത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പുറത്ത് വിട്ടു. പരുക്കൻ വേഷത്തിലെത്തുന്ന നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.
ഗോവ, ചെന്നൈ, കാസര്‍കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും. ഇനിയ ആണ് നായിക.
കൊമ്പൻ മീശയോടു കൂടിയ മമ്മൂട്ടിയുടെ ലുക്ക് കാഴ്ചയിൽ തന്നെ വേറിട്ട് നിൽക്കുന്നതാണ്. വ്യത്യസ്തനായ ഒരു നായകനെയാണ് ചിത്രത്തിൽ കാണുക എന്ന് അണിയറ പ്രവർത്തകർ പറയുന്നു. രൂപത്തിൽ മാത്രമല്ല, ഭാവത്തിലും ആ വ്യത്യാസം കാണാനാകും. എന്നാല്‍ തന്‍റെ മമ്മൂട്ടിച്ചിത്രത്തിനായി രഞ്ജിത് കുറച്ചുനാളായി എഴുതിവന്ന തിരക്കഥയാണിത്. നോട്ട് അസാധുവാക്കിയതിന് ശേഷമാണ് പേര് നിശ്ചയിച്ചത്.
കള്ളപ്പണത്തിന്‍റെയും കള്ളക്കച്ചവടത്തിന്‍റെയും കഥയായിരിക്കും പുത്തന്‍ പണം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. നോട്ടിനായുള്ള നെട്ടോട്ടവും തിരിമറികളും സമകാലിക സംഭവങ്ങളും ചിത്രത്തിൽ പറയും. സിദ്ദിക്ക്, സായികുമാര്‍, സുരാജ്, മാമുക്കോയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓംപ്രകാശ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമന്‍.