കൊച്ചി|
jibin|
Last Updated:
വെള്ളി, 16 ഫെബ്രുവരി 2018 (19:47 IST)
സോഷ്യല്‍ മീഡിയയിലും വാര്‍ത്ത ചാനലുകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന ചിത്രവും അതിലെ നായികമാരിലൊരാളായ
പ്രിയ വാര്യരും.
മാണിക്യമലരായ എന്നു തുടങ്ങുന്ന ഗാനം വൈറലായതോടെയാണ് പ്രിയ സമൂഹമാധ്യമങ്ങളിലെയും ചാനലുകളുടെയും ഇഷ്ടതാരമായി തീര്‍ന്നത്. പിന്നാലെ ഈ പാട്ടിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി ലഭിച്ചതോടെ സിനിമയും സംവിധായകനും ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.
സോഷ്യല്‍ മീഡിയയില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്ന പ്രിയ തന്റെ ഇഷ്‌ട ക്രിക്കറ്റ് താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറോ സമകാലിക ക്രിക്കറ്റിലെ ഏറ്റവും കേമനെന്ന വിലയിരുത്തലുള്ള വിരാട് കോഹ്‌ലിയോ അല്ല താരത്തിന്റെ പ്രിയ താരം.
ഇന്ത്യക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് പ്രിയയുടെ ഇഷ്‌ട ക്രിക്കറ്റ് താരം. ക്യാപ്‌റ്റന്‍ സ്ഥാനം കോഹ്‌ലിക്ക് കൈമാറിയെങ്കിലും ധോണിയോടുള്ള ആരാധന ഇപ്പോഴും മനസില്‍ കൊണ്ടു നടക്കുന്ന താരമാണ് പ്രിയ എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.