aparna shaji|
Last Modified തിങ്കള്‍, 9 ജനുവരി 2017 (08:39 IST)
ഗൗതം മേനോനും നിവിൻ പോളിയും ഒന്നിക്കുന്നതായി വാർത്തകൾ വന്നിരുന്നു. നിവിൻ ഏറ്റെടുത്ത തമിഴ് ചിത്രങ്ങളിൽ ഒന്ന് ഗൗതം മേനോന്റേതാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, നിവിൻ അല്ല പൃഥ്വിയാണ് തന്റെ നായകനെന്ന് ഗൗതം മേനോന്‍ ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിവിനുമായി ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജിനെ നായകനാക്കി ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താൻ. തന്റെ മനസ്സിലുള്ള നായകൻ ഇപ്പോൽ പൃഥ്വിയാണെന്നും ഗൗതം മേനോന്‍ പറഞ്ഞു. അമേരിക്കയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഈ വര്‍ഷം ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മറ്റു ഭാഷകളിലെ സൂപ്പര്‍ താരങ്ങളും അണിനിരക്കുന്നുണ്ട്. മറ്റു ദക്ഷിണേന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിങ് വൈകുന്നതെന്ന് പൃഥ്വി പറയുന്നു. വളരെക്കാലത്തിനു ശേഷം ഒരു വിവാഹ വേദിയില്‍ വെച്ച് കണ്ടുമുട്ടുന്ന നാല് സുഹൃത്തുക്കള്‍ ഒരുമിച്ച് യാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.