ഷാരൂഖിന്റെ ജവാനെ പേടിച്ച് 'സലാര്‍', പ്രഭാസ് ചിത്രത്തിന്റെ റിലീസ് മാറ്റിയതിന് പിന്നില്‍

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (15:31 IST)
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ റിലീസ് മാറ്റിവെച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.പ്രമുഖ അനലിസ്റ്റായ തരണ്‍ ആദര്‍ശ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് പിന്നില്‍. സെപ്റ്റംബര്‍ 28ന് റിലീസ് തീരുമാനിച്ചിരുന്നതാണ്, അത് മാറ്റി എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നവംബറില്‍ പ്രദര്‍ശനത്തിന് എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് തരണ്‍ ആദര്‍ശ് പറയുന്നത്.ചിത്രത്തിന്റെ വി.എഫ്.എക് വര്‍ക്കുകളില്‍ പ്രശാന്ത് നീല്‍ തൃപ്തനല്ലെന്നാണ് വിവരം. കൂടുതല്‍ സമയമെടുത്ത് സാവധാനത്തില്‍ തീര്‍ക്കാനാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.ജവാനുമായി സലാറിനെ ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകളും മറ്റൊരു ഭാഗത്ത് നടക്കുന്നുണ്ട്.

ഷാരൂഖ് ചിത്രത്തെ പേടിച്ചാണ് സലാര്‍ റിലീസ് മാറ്റിയത് എന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്.ജവാന്റെ ട്രെയിലര്‍ പ്രഭാസ് കണ്ടുകാണുമെന്നും അതിനാലാണ് റിലീസ് മാറ്റിയതെന്നും മറ്റൊരാളും സോഷ്യല്‍ മീഡിയയില്‍ എഴുതുന്നു. എന്തായാലും സലാര്‍ ടീമില്‍നിന്ന് ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :