ബോക്‍സോഫീസില്‍ പൊറിഞ്ചു ചീറുന്നു, പടം മെഗാഹിറ്റ് !

Porinju Mariam Jose, Joshiy, Joju George, പൊറിഞ്ചു മറിയം ജോസ്, ജോഷി, ജോജു ജോര്‍ജ്ജ്
Last Modified ശനി, 24 ഓഗസ്റ്റ് 2019 (15:58 IST)
മലയാളം ബോക്‍സോഫീസില്‍ വീണ്ടും ജോഷി തരംഗം. ‘പൊറിഞ്ചു മറിയം ജോസ്’ മെഗാഹിറ്റായി മാറുകയാണ്. തകര്‍പ്പന്‍ സിനിമയെന്ന മൌത്ത് പബ്ലിസിറ്റിയാണ് സിനിമയ്ക്ക് വലിയ ഗുണമായി മാറിയത്.

റിലീസായ ആദ്യ ദിനം രണ്ടുകോടിയോളം രൂപ കളക്ഷന്‍ നേടിയ പൊറിഞ്ചു മറിയം ജോസ് ഈ വാരാന്ത്യം പണം വാരുമെന്നതില്‍ സംശയമില്ല. റിലീസ് ചെയ്ത എല്ലാ സെന്‍ററുകളിലും എല്ലാ ഷോയും ഹൌസ് ഫുള്ളാണ്. താരങ്ങളേക്കാള്‍, ജോഷി എന്ന മാസ്റ്റര്‍ ഡയറക്‍ടറുടെ തിരിച്ചുവരവാണ് മലയാളികള്‍ ആഘോഷമാക്കുന്നത്.

ജോജുവും ചെമ്പനും നൈല ഉഷയും തകര്‍ത്തഭിനയിച്ചിരിക്കുന്ന സിനിമ, തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഇതുവരെയിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. അഭിലാഷ് എന്‍ ചന്ദ്രനാണ് സിനിമയുടെ തിരക്കഥാകൃത്ത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ തകര്‍പ്പന്‍ ക്യാമറാചലനങ്ങളാണ് പൊറിഞ്ചു മറിയം ജോസിന്‍റെ ജീവനെന്നുപറയാം. ജോഷിയുടെ ഫ്രെയിം മാജിക് അതിന്‍റെ പരകോടിയില്‍ അനുഭവിപ്പിക്കുന്ന ചിത്രമാണിത്. ജെയ്‌ക്സ് ബിജോയിയുടെ സംഗീതവും ഗംഭീരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :