36 വര്‍ഷങ്ങള്‍ക്കു മുമ്പ് ഓണത്തിന് റിലീസ് ആയ ചിത്രം,സിനിമ ഏതെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (12:01 IST)
ഫാസില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1986-ല്‍ പുറത്തിറങ്ങിയ

ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പൂവിനു പുതിയ പൂന്തെന്നല്‍. മമ്മൂട്ടിയും സുരേഷ് ഗോപിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ ഓര്‍മ്മകളിലാണ് നടന്‍ ബാബു ആന്റണി.
1986 സെപ്തംബര്‍ 12 ഓണത്തിന് റിലീസായ ചിത്രം പരാജയമായിരുന്നെങ്കിലും

നിരൂപക പ്രശംസ നേടി. പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയായി സിനിമ മാറി.

സുജിത, നദിയ മൊയ്തു, ബാബു ആന്റണി, തിലകന്‍, ലാലു അലക്സ്, മണിയന്‍പിള്ള രാജു, സുകുമാരി, സിദ്ദിഖ് എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :