കെ ആര്‍ അനൂപ്|
Last Updated:
ശനി, 23 മാര്‍ച്ച് 2024 (11:35 IST)
പേളി, ശ്രീനിഷ് ദമ്പതിമാരുടെ ഇളയ മകള്‍ നിതാര ശ്രീനിഷിന്റെ വരവോടെ വീട്ടിലെ കുഞ്ഞുങ്ങളുടെ എണ്ണം നാലായി.ഈ കൂട്ടത്തില്‍ മൂത്തയാള്‍ നില ബേബിയാണ്. പേളിയുടെ സഹോദരിയും നിലയുടെ ഇളയമ്മ റേച്ചലിന്റെ മക്കളായ റെയ്ന്‍, കയ് എന്നിവരാണ് പ്രായത്തില്‍ രണ്ടുമൂന്നും സ്ഥാനക്കാര്‍. ഇവര്‍ക്കിടയില്‍ കൂട്ടുകൂടാന്‍ ഒടുവിലായി എത്തിയ ആളാണ് നിതാര ശ്രീനിഷ്. മാസങ്ങളുടെ പ്രായമേ ഉള്ളൂ നിതാര കുഞ്ഞിന്.
എപ്പോഴും മുത്തച്ഛന്റെ ചുറ്റിലുമാണ് കുട്ടികള്‍. ആവോളം സ്‌നേഹം പേളിയുടെ അച്ഛന്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാറുണ്ട്. കഥകള്‍ പറഞ്ഞുകൊടുത്തും ഒപ്പം ഒരു കുട്ടിയെ പോലെ കളിച്ചും അവര്‍ക്കിടയിലെ ഒരാളായി വിലസുകയാണ് മുത്തശ്ശന്‍. ഇന്ന് മുത്തശ്ശന്റെ പിറന്നാളാണ് കുഞ്ഞുമക്കള്‍ക്കൊപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പേളി ആശംസകള്‍ നേര്‍ന്നത്. കൂട്ടത്തില്‍ ഒരാളെ കണ്ടില്ലല്ലോ എന്ന് ചോദ്യവും അതിനിടെ ആരാധകരുടെ ഭാഗത്തുനിന്നു ഉണ്ടായി. മൂന്ന് കുട്ടികളെയാണ് ചിത്രത്തില്‍ കാണാനായത്.നിതാര ശ്രീനിഷ് ആ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.
നിതാര എന്ന് പേര് കണ്ടെത്തിയ കഥയും പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചും കൂടി പറയുകയാണ് പേളി.
പ്രസവവേദനയുമായി ആശുപത്രിയില്‍ ചെന്നപ്പോള്‍ തന്റെ മനസ്സില്‍ വന്ന പേരാണ് ഇതൊന്നും ഭര്‍ത്താവിനോട് പേര് പറഞ്ഞപ്പോള്‍ ഇഷ്ടമായതോടെയാണ് കുഞ്ഞിന് നിതാരയെന്ന് ഇടാന്‍ തീരുമാനിച്ചത് എന്ന് പേളി പറയുന്നു.
നിതാര എന്നത് പെണ്‍കുട്ടികള്‍ക്ക് ഇടാറുള്ള സംസ്‌കൃത നാമമാണ്. അതിനര്‍ത്ഥം ആഴത്തിലുള്ള വേരുകള്‍ എന്നാണ്. സംസ്‌കൃത പദമായ നിതാറില്‍ നിന്നാണ് ഇത് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.അതിനര്‍ത്ഥം ആഴത്തില്‍ ഉറച്ചത്, ഉറപ്പോടെ നില്‍ക്കുന്നത് അല്ലെങ്കില്‍ ആഴത്തില്‍ വേരുകള്‍ ഉള്ളത് എന്നാണ്. ശക്തരും സ്വതന്ത്രരും ക്രിയാത്മകവും ബുദ്ധിശക്തിയുമുള്ള പെണ്‍കുട്ടികള്‍ക്ക് നിതാര എന്നപേര് നല്‍കാറുണ്ട്. ഈ പേരുകാര്‍ പ്രകൃതിയോട് ആഴമായ വിലമതിപ്പുള്ളവരുമായിരിക്കും എന്നാണ് പേളി പറഞ്ഞത്.