‘ഇപ്പോൾ ഞാൻ കരയുന്നത് എനിക്ക് പീരിയഡ്സ് ആയതു കൊണ്ടല്ല’; ഓസ്‌കാര്‍ വേദിയില്‍ കണ്ണീരണിഞ്ഞ് റായ്‌ക

 Period. End of Sentence , Rayka Zehtabchi , Oscar 2019 , india , ഓസ്‌കാര്‍ , പീരിയഡ്. എൻഡ് ഓഫ് സെന്റൻസ് , ഹാപൂർ , പാഡ്
Last Modified ചൊവ്വ, 26 ഫെബ്രുവരി 2019 (14:38 IST)
“ഇപ്പോൾ ഞാൻ കരയുന്നത് എനിക്ക് പീരിയഡ്സ് ആയതു കൊണ്ടല്ല, ആർത്തവത്തെക്കുറിച്ചുള്ള ഒരു ചിത്രം ഓസ്‌കാര്‍ നേടിയെന്ന് വിശ്വസിക്കാൻ കഴിയുന്നുമില്ല” - ഓസ്‌കാര്‍ സ്വന്തമാക്കിയ പീരിയഡ്. എൻഡ് ഓഫ് സെന്റൻസ് എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായക റായ്‌ക സോഹ്‌ബ്‌ച്ചിയുടെ വാക്കുകളാണിത്.

ആർത്തവത്തെക്കുറിച്ചുളള ഒരു ചിത്രം ഓസ്കാർ നേടിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും റായ്ക കൂട്ടിച്ചേർത്തു. ഓസ്കാർ വേദിയിൽ ഇന്ത്യക്ക് അഭിമാനമായത് ഉത്തരേന്ത്യൻ ഗ്രാമത്തിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ഈ ചിത്രമാണ് പീരിയഡ്. എൻഡ് ഓഫ് സെന്റൻസ്.

ഇന്ത്യയിലെ ആർത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് പറയുന്ന ഈ ചിത്രം ലൊസാഞ്ചലസിലെ ഓക്വുഡ് സ്കൂളിലെ വിദ്യാർഥികളുടെ പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ഹൃസ്വചിത്രമാണ്. ഇറാനിയന്‍
അമേരിക്കൻ സംവിധായിക റായ്‌കയും സ്കൂളിലെ അധ്യാപിക മെലിസ്സ ബെർട്ടണും ചേർന്നാണ് ഈ ഡോക്യുമെന്ററി ഒരുക്കിയത്. ഇന്ത്യക്കാരി ഗുനീത് മോങ്കയാണ് ഇത് നിർമ്മിച്ചത്.

ഉത്തരേന്ത്യയിലെ എന്ന ഗ്രാമമാണ് 26 മിനിറ്റ് ദൈർഖ്യമുളള ഈ ചിത്രത്തിനു പശ്ചാത്തലമാകുന്നത്. ആർത്തവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഒരു കൂട്ടം സ്ത്രീകൾ അന്തസോടെ ജീവിക്കാൻ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ഗ്രാമത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി ഒരു പാഡ് മെഷീൻ സ്ഥാപിച്ചതും അതിനു ശേമുണ്ടാവുന്ന അനുഭവങ്ങളുമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തലമുറകളായി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡിനെക്കുറിച്ച് ബോധം ഉണ്ടായിരുന്നില്ല. ഇത് പെണ്‍കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. പിന്നീട് ഒരു കൂട്ടം പെണ്‍കുട്ടികളുടെ ശ്രമ ഫലമായി പിന്നീട് ഗ്രാമത്തില്‍ ഒരു സാനിട്ടറി പാഡ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കപ്പെട്ടു. പാഡ് വിപണിയില്‍ നിന്നും വാങ്ങാന്‍ കഴിയുമെന്നതടക്കമുള്ള അവബോധം പെണ്‍കുട്ടികളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

പീരിയഡ്സിനെപ്പറ്റി തുറന്നു സംസാരിച്ചാൽ മാത്രമേ അതുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ചും, ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്യാൻ സാധിക്കുകയുള്ളു എന്നും ഈ ചിത്രം നമ്മെ മനസ്സിലാക്കിക്കുന്നു. ആർത്തവത്തിന്റെ പേരിൽ‌ ഇന്ത്യയിൽ
സ്ത്രീകളെ രണ്ടാം തരക്കാരായി മാറ്റി നിർത്തുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുരസ്കാര ചടങ്ങിൽ തിളക്കമുളള നേട്ടം കൊയ്യാൻ സാധിച്ചപ്പോൾ നമ്മുടെ ചിന്താഗതികളിലും, സമീപനങ്ങളിലും മാറ്റം കൊണ്ടുവരേണ്ടിയിരിക്കുന്നു എന്നും ഇതു നമ്മെ ഓർമ്മപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ
മുമ്പ് ഇയാള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് കൈക്കൂലി കേസില്‍ പിടിയിലായിരുന്നു ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് പോലീസ് പിടികൂടിയത്.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ...

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്
ഷൈലജ അടക്കമുള്ള നാലു സ്ത്രീകളുടെയും മറ്റുമുള്ളവരുടെ പണം തട്ടിയെടുത്തു നിന്നാണ് പരാതി.

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...