നെറ്റ്ഫ്‌ലിക്‌സിന്റെ ആ ആവശ്യം വെറും ഏപ്രില്‍ ഫൂള്‍,'ലാല്‍ സലാം' ഉടന്‍ ഒ.ടി.ടിയില്‍

Lal Salaam Movie Review
Lal Salaam Movie

വിഷ്ണു വിശാല്‍ നായകനായി എത്തിയ 'ലാല്‍ സലാം' തിയേറ്ററുകളില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്‍വാങ്ങി. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ വിഷ്ണു രജനീകാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിട്ടു. എന്നാല്‍ സിനിമയ്ക്ക് ആദ്യം മുതലേ സമിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഫെബ്രുവരി 9ന് പ്രദര്‍ശനത്തിനെത്തിയ സിനിമയുടെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (12:27 IST)

തിയേറ്ററുകളില്‍ വലിയ പരാജയം നേരിട്ട സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത് നെറ്റ്ഫ്‌ലിക്സായിരുന്നു. മാര്‍ച്ച് മാസത്തില്‍ സ്ട്രീമിങ് ആരംഭിക്കും എന്ന് പറഞ്ഞെങ്കിലും നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ഉണ്ടായില്ല. ഇതിന് പിന്നാലെ സിനിമയുമായുള്ള കരാര്‍ നെറ്റ്ഫ്‌ലിക്‌സ് ഉപേക്ഷിച്ച എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രത്യക്ഷപ്പെട്ടു.

ഒരു അഭിമുഖത്തില്‍ ഐശ്വര്യ രജനികാന്ത് സിനിമയുടെ 21 ദിവസത്തെ ഫൂട്ടേജുകള്‍ നഷ്ടപ്പെട്ടതായി പറഞ്ഞിരുന്നു.പിന്നാലെ നെറ്റ്ഫ്‌ലിക്‌സ് ആ 21 ദിവസത്തെ ഫൂട്ടേജ് നല്‍കണമെന്ന് സംവിധായികയോട് ആവശ്യപ്പെട്ടു.എന്നാല്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ആ ആവശ്യം വെറും ഏപ്രില്‍ ഫൂള്‍ പ്രാങ്കായിരുന്നു എന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ ഉടന്‍ സ്ട്രീമിങ് ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :