കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 27 ഡിസംബര്‍ 2023 (12:58 IST)
മോഹന്‍ലാലിന്റെ നേര് മികച്ച പ്രതികരണങ്ങളുടെ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.
വ്യാഴാഴ്ച 2.8 കോടി രൂപ നേടിയ ചിത്രം വെള്ളിയാഴ്ച 2.1 കോടി രൂപയും, ശനിയാഴ്ച 3 കോടി രൂപയും, ഞായറാഴ്ച 3.55 കോടി രൂപയുമായി ഉയര്‍ന്നു.തിങ്കളാഴ്ച 3.9 കോടിയും ചൊവ്വാഴ്ച 3.25 കോടിയും ബുധനാഴ്ച 0.16 കോടിയും നേടി, വെറും ഏഴ് ദിവസം കൊണ്ട് 18.76 കോടി രൂപ സ്വന്തമാക്കാന്‍ സിനിമയ്ക്കായി.
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. വക്കീല്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.