അപര്‍ണ|
Last Modified വെള്ളി, 13 ഏപ്രില്‍ 2018 (10:05 IST)
ദേശീയ ചലചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്നും ഫഹദും ജയരാജനും മാത്രമേ അവാര്‍ഡ് പരിഗണന ഉള്ളു. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.
മലയാളത്തില്‍ നിന്ന് ഭയാനകം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് വിവിധവിഭാഗങ്ങളില്‍ പുരസ്കാരമുണ്ടെന്നാണ് സൂചന. മികച്ച സംവിധായകനായി ജയരാജ് അവസാനപട്ടികയിലുണ്ട്. ഫഹദിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരസാധ്യത കാണുന്നുണ്ട്.
മികച്ച നടിയായി ശ്രീദേവിയെ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. അതേസമയം, മികച്ച നടന്റേയും മികച്ച നടിയുടെയും പട്ടികയില്‍ ഇത്തവണ മലയാളത്തില്‍ നിന്നും ആരുമില്ലെന്നാണ് സൂചന. ജനപ്രിയ ചിത്രമായി ബാഹുബലി 2 തിരഞ്ഞെടുക്കാന്‍ സാധ്യത.