തനുശ്രീ ദത്തയുടെ ലൈംഗിക അതിക്രമ പരാതി; നാനാ പടേക്കറിനെതിരായ അന്വേഷണം അവസാനിപ്പിച്ചെന്ന് പൊലീസ്

  Nana patekar , sexual harassment , me too , tanushree dutta , ലൈംഗിക , നാനാ പടേക്കര്‍ , പൊലീസ് , പീഡനം , ബോളിവുഡ് , തനുശ്രീ ദത്ത
മുംബൈ| Last Modified വ്യാഴം, 13 ജൂണ്‍ 2019 (18:48 IST)
നാനാ പടേക്കറിനെതിരെ ബോളിവുഡ് താരം നല്‍കിയ അതിക്രമ പരാതിയിലെ കേസന്വേഷണം മുംബൈ പൊലീസ് അവസാനിപ്പിച്ചു. പ്രഥമദൃഷ്ട്യാ നടനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിച്ചത്.

ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാനും വിചാരണ നടത്താനും ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ ഷൈലേഷ് പസാല്‍വാര്‍ പറഞ്ഞു. കേസ് അന്വേഷണം അവസാനിച്ചതായുള്ള അറിയില്ലൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നും ലഭിച്ചില്ലെന്ന് തനുശ്രീ ദത്ത പറഞ്ഞു.

2008-ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണ വേളയിലാണ് നാനാ പടേക്കര്‍ തനിക്ക് നേരേ നേരെ ലൈംഗിക അതിക്രമം നടത്തി എന്നായിരുന്നു തനുശ്രീയുടെ ആരോപണം. ഇതേ തുടര്‍ന്ന് ഐപിസി സെക്ഷന്‍ 354, 509 പ്രകാരമാണ് നാനാ പടക്കേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്‍റെ കൈയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നുമാണ് പറഞ്ഞത്. എന്നാല്‍, തനുശ്രീയുടെ ആരോപണം കള്ളമാണെന്നായിരുന്നു നാന പടേക്കറിന്റെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :