മോഹൻലാലിനെ കാണാൻ മൂന്ന് മണിക്കൂർ വേണമെങ്കിലും ജനങ്ങൾ ഇരിക്കും, പക്ഷേ അത് ബാധിക്കുന്നത് മറ്റുള്ളവരുടെ ചിത്രങ്ങളെയാണ്: വിനീത്

ഭാഗ്യം വേണം, നിവിനൊപ്പം നിൽക്കുമ്പോൾ ഭാഗ്യമുണ്ടെന്ന് വിനീത് ശ്രീനിവാസൻ

aparna shaji| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2016 (15:11 IST)
തീയേറ്ററിൽ ദേശീയഗാനം കേൾപ്പിക്കണമെന്നും ആദരസൂചകമായി എഴുന്നേറ്റ് നിൽക്കണമെന്നുമുള്ള സുപ്രിംകോടതി ഉത്തരവ് ഇറങ്ങിയതുമുതൽ ഇതുമായി ബന്ധപ്പെട്ട വാദ - പ്രതിവാദങ്ങളും മുറയ്ക്ക് നടക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും പ്രതികരിച്ചു. സിനിമക്കുമുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയത് രണ്ടുമണിക്കൂറില്‍ ചുരുക്കി ചെറിയ സിനിമയെടുക്കുന്നവര്‍ക്ക് വെല്ലുവിളിയാണെന്ന് വിനീത് പറഞ്ഞു‍. പുതുമുഖ സംവിധായകന്‍ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം പ്രസ്മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു വിനീത്.

മോഹന്‍ലാലിനെ കാണാന്‍ മൂന്നു മണിക്കൂര്‍ വേണമെങ്കിലും പ്രേക്ഷകർ തിയേറ്ററില്‍ ഇരിക്കും. പക്ഷേ, സൂപ്പര്‍ സ്റ്റാറുകളുടെ അല്ലാതെ മറ്റുള്ളവരുടെ സിനിമകള്‍ക്ക് ദൈര്‍ഘ്യം കൂടിയാല്‍ തിയേറ്ററില്‍ പ്രതികൂലമായി ബാധിക്കും. ചുരുക്കി കഥപറയാന്‍ ശ്രമിക്കുന്ന സംവിധായകന് 52 സെക്കന്‍ഡ് പോലും നിര്‍ണായകമാണ്. കഥക്കു പുറമെയുള്ള ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ സിനിമയുടെ ദൈര്‍ഘ്യമാണ് കൂടുന്നത്.
സമയം കുറക്കാന്‍ മാത്രം എഡിറ്റ് ചെയ്യേണ്ടി വരുന്നതിനെയാണ് ഭയപ്പെടുന്നത്.

തന്റെ അഭിപ്രായം പറഞ്ഞു എന്ന് കരുതി തനിക്ക് ദേശസ്നേഹം ഇല്ലായെന്ന് കരുതരുത്, തനിക്ക് ഉറച്ച ദേശഭക്തിയുണ്ടെന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടെന്നും വിനീത് പറഞ്ഞു. വിവാദമാകുന്ന അഭിപ്രായങ്ങള്‍ പറയാതിരിക്കുകയാണ് തന്റെ ശൈലി അതാണ് തനിക്ക് ഇഷ്ടമെന്നും വിനീത് വ്യക്തമാക്കി. തന്റേതായ ശൈലിയില്‍ നല്ല സന്ദേശങ്ങള്‍ പ്രേക്ഷകര്‍ക്കു കൈമാറുന്ന സിനിമകളാണ് താന്‍ ചെയ്തിട്ടുള്ളത്. നടന്‍ നിവിന്‍പോളിയും താനും ഒരുമിക്കുമ്പോള്‍ ഭാഗ്യം രണ്ടുപേര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...