രേണുക വേണു|
Last Modified ശനി, 14 ഡിസംബര്‍ 2024 (11:54 IST)
രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിത്തു മാധവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകന്‍. ഇരുവരും ഒന്നിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ജിത്തു മാധവ് ചിത്രത്തിനായി മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്രീ ഗോകുലം മൂവീസ് ആയിരിക്കും ഈ ചിത്രം നിര്‍മിക്കുക.
ഡിസംബര്‍ 25 നു ബറോസ് റിലീസ് ചെയ്ത ശേഷമായിരിക്കും ജിത്തു ജോസഫ് - മോഹന്‍ലാല്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. ഏത് ഴോണറില്‍ ആയിരിക്കും ഈ സിനിമ ഒരുക്കുകയെന്ന കാര്യത്തിലും വ്യക്തതയില്ല. ആവേശത്തിലെ ഫഹദ് ഫാസിലിന്റെ രംഗണ്ണന്‍ പോലെയൊരു കഥാപാത്രം തന്നെയായിരിക്കും മോഹന്‍ലാലിനു വേണ്ടി ജിത്തു മാധവ് മനസില്‍ കാണുകയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' ആണ് ബറോസിനു ശേഷം തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്ന മോഹന്‍ലാല്‍ ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിലുമാണ് ഡിസംബര്‍, ജനുവരി മാസങ്ങളിലായി ലാല്‍ അഭിനയിക്കുന്നത്.