'മോഹമുന്തിരി വറ്റിയ രാവ്’ - ആടിപ്പാടി സണ്ണി ലിയോൺ

Last Modified വെള്ളി, 3 മെയ് 2019 (16:42 IST)
മലയാളത്തില്‍ സണ്ണി ലിയോണ്‍ ആദ്യമായി എത്തിയ നൃത്ത രംഗം ഏറെ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുര രാജയിലെ ‘ മോഹമുന്തിരി’ എന്ന ഗാനത്തിന് തിയറ്ററുകളില്‍ എല്ലാ വിഭാഗം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഗാന രംഗത്തിന് തിയറ്ററില്‍ ലഭിക്കുന്ന സ്വീകരണത്തിന്റെ വിഡിയോ നേരത്തേ സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഈ പാട്ടിന്റെ പശ്ചാത്തലമായ സെറ്റും ഏറെ ആകര്‍ഷകമായ രീതിയിലാണ് തയാറക്കപ്പെട്ടിരിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്ത 100 കോടിയിലേക്ക് കുതിക്കുകയാണ്. ഉടൻ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് നിർമാതാവ് പുറത്തുവിടും. ഇത് ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :