കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (16:56 IST)
റായന്‍ രാജ് സര്‍ജ്ജ എന്നാണ് മേഘ്‌നയുടെയും ചിരഞ്ജീവി സര്‍ജ്ജയുടെയും മകന്റെ പേര്. മകന് 10 മാസം പ്രായം ആയപ്പോഴാണ് മേഘ്‌ന അവന് പേര് ഇട്ടത്.ഇത്രയും നാള്‍ ജൂനിയര്‍ സി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്.മകന് എന്തുപേര് നല്‍കണം എന്ന കാര്യത്തില്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്നു നടി പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ജൂനിയര്‍ ചീരുവിന് 11 മാസം പ്രായം ആയെന്നും എത്ര പെട്ടെന്നാണ് മകന്‍ വളരുന്നതെന്നും മേഘ്‌ന പറയുന്നു.
'ഇതിനകം 11 മാസം? വളരെ വേഗം വളര്‍ന്നു റായന്‍! എന്റെ പ്രിയപ്പെട്ട ആരാധകര്‍ എപ്പോഴും ഞങ്ങളോടൊപ്പം എല്ലാ മാസവും ആഘോഷിച്ചുവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്! അതിനാല്‍ ഇതാ, റായന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും തന്റെ ഗൂങ്ങളും ഗാസകളും കൊണ്ട് നന്ദി പറയുന്നു'-മേഘ്‌ന കുറിച്ചു.
ആദ്യ പിറന്നാളിനായി കാത്തിരിക്കുകയാണ് ആരാധകര്‍.