aparna|
Last Modified ശനി, 24 ഫെബ്രുവരി 2018 (15:55 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. റോയൽ സിനിമാസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാസ്റ്റർപീസിന് മികച്ച ഇനീഷ്യൽ കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങിയ ചിത്രം മമ്മൂട്ടി ആരാധകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
100 കോടി ക്ലബില്‍ ഈ
സിനിമ ഇടം നേടുമെന്ന് ആരാധകർ കരുതുന്നു. അതേസമയം ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍ - ഒരു ഹോളിവുഡ് ഹീറോയുടെ പേരുകാരനായ നായകനായിട്ടാണ് മമ്മൂട്ടി.