പിന്നിട്ടത് 6 മാസം, പിറന്നത് 4 ഹിറ്റുകൾ; ഒരേയൊരു മമ്മൂട്ടി !

Last Modified ശനി, 15 ജൂണ്‍ 2019 (10:49 IST)
ഈ വർഷം മമ്മൂട്ടി എന്ന നടന്റേയും മെഗാസ്റ്റാറിന്റേയും വർഷമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്റ്റാർ വാല്യു മാത്രം നോക്കി സിനിമകൾ ചെയ്തിരുന്ന മമ്മൂട്ടി വീണ്ടും സംവിധായകന് വേണ്ടി മാറിയിരിക്കുകയാണ്. സംവിധായകർ ആവശ്യപ്പെടുന്നതിനനുസരിച്ച് എപ്പോഴും മാറ്റങ്ങൾ കൊണ്ട് വരുന്ന നടനാണ് മമ്മൂട്ടി.

എന്തുകൊണ്ടാണ് 2019ലും മമ്മൂട്ടിക്ക് വേണ്ടി സംവിധായകരും നിർമാതാക്കളും ക്യൂ നിൽക്കുന്നതെന്നതിന്റെ ഏറ്റവും തെളിഞ്ഞ ഉത്തരമാണ് ഇന്നലെ റിലീസ് ചെയ്ത ഉണ്ട. 2019ൽ മമ്മൂട്ടിയുടെതായി ആദ്യം റിലീസ് ചെയ്തത് പേരൻപ് എന്ന തമിഴ് ചിത്രമാണ്.

റാം സംവിധാനം ചെയ്ത പേരൻപ് മമ്മൂട്ടിയിലെ നടനെ ഉപയോഗിച്ച ചിത്രമാണ്. നിർമാതാവിന് ലാഭം ഉണ്ടാക്കിയ സിനിമ തന്നെയാണ് പേരൻപ്. മമ്മൂട്ടിയെന്ന സ്റ്റാർ വാല്യു ഉള്ളതിനാൽ മാത്രമാണ് ചിത്രം കുറച്ചധികം ക്യാൻ‌വാസിലേക്ക് റിലീസ് ചെയ്യാനായതെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരുന്നു.

പിന്നാലെ വന്നത് യാത്ര എന്ന തെലുങ്ക് ചിത്രം. ജീവ ചരിത്ര വേഷങ്ങൾ ചെയ്യുമ്പോൾ ഭാഷയുടെ അതിർവരമ്പുകൾ താണ്ടി സംവിധായകർ മമ്മൂട്ടിയെ തേടി എത്തുമെന്നതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു യാത്ര. മികച്ച സിനിമയ്ക്കൊപ്പം 50 കോടിക്ക് മുകളിൽ പണം വാരിയ ചിത്രം കൂടിയാണ് യാത്ര.

പിന്നാലെ വന്നത് മാസ് മസാല മധുരരാജ. അമുദവനിൽ നിന്നും വൈ എസ് ആറിൽ നിന്നും യാതോരു സാമ്യതയുമില്ലാത്ത രാജയായി മമ്മൂട്ടി കസറിയപ്പോൾ മലയാളികൾക്ക് ലഭിച്ചത് മറ്റൊരു നൂറ് കോടി പടമാണ്. ഈ തട്ടുപൊളിപ്പൻ പടം ബോക്സോഫീസിനെ കീഴടക്കി.

അപ്പോഴും മലയാളികൾക്ക് ഒന്ന് മാത്രം പറഞ്ഞു. മമ്മൂട്ടിയെന്ന നടനെ തമിഴ്, തെലുങ്ക് ഭാഷാക്കാർ വേണ്ടവിധത്തിൽ ചീകിമിനുക്കി ഉപയോഗിക്കുകയാണ്. പക്ഷേ, മലയാളികൾ മാത്രം അദ്ദേഹത്തിനു നൽകുന്നത് മാസ് - ആക്ഷൻ- സിനിമകളാണ്. ഈ ആരോപണത്തെ മറികടക്കുന്നതാണ് ഖാലിദ് റഹ്മാന്റെ ഉണ്ട.

അനുരാഗക്കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ഒരു റിയലസ്റ്റിക് ആയ പൊലീസ് കഥയാണ് പറയുന്നത്. ഒരു പൊലീസിന്റെ അല്ല, മറിച്ച് 9 പൊലീസുകാർക്കൊപ്പം കേരള പൊലീസിന്റെ കഥ തന്നെയാണ് ഉണ്ട പറയുന്നത്. എസ് ഐ മണിയിൽ മമ്മൂട്ടിയുടെ ‘മെഗാസ്റ്റാർ’ തലക്കനം തീരെയില്ല. പ്രേക്ഷകരും വിമർശകരും ഒരുപോലെ ഏറ്റെടുത്ത ‘ഉണ്ട’ ബോക്സോഫീസിൽ വമ്പൻ ചലനം സൃഷ്ടിക്കുമെന്ന് ഉറപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്
എം.വി.ജയരാജന്റെ പിന്‍ഗാമിയായാണ് രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ ...

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍
നിരവധി പേരാണ് ഈ സംഘത്തിന്റെ തട്ടിപ്പിനു ഇരയായത്

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ ...

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു
ഇന്നലെ (തിങ്കള്‍) രാത്രിയാണ് ആക്രമണമുണ്ടായത്