ഫ്ലെക്സിബിൾ ആയ നടനാര്? മോഹൻലാലോ മമ്മൂട്ടിയോ?- മമ്മൂട്ടിയെന്ന് ലോഹിത‌ദാസ് !

Last Modified ചൊവ്വ, 14 മെയ് 2019 (12:05 IST)
മമ്മൂട്ടിക്കും മോഹൻലാലിനും അവരുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങൾ നൽകിയിട്ടുള്ള സംവിധായകനാണ് ലോഹിതദാസ്. ഇവരിൽ മികച്ച നടൻ ആര് എന്ന ചോദ്യം ഒരിക്കൽ ലോഹിതദാസ് നേരിട്ടിരുന്നു. ഇരുവരും മികച്ചതാണ് എന്നാണ് ലോഹിതദാസ് തതുല്യമായി ഇരുവർക്കുമൊപ്പം നിന്ന് പറഞ്ഞത്.

മമ്മൂട്ടിയാണ് മോഹൻലാലിനെക്കാൾ കൂടുതൽ ഫ്ലെക്സിബിൾ എന്നാണ് ലോഹിതദാസിന്റെ അഭിപ്രായം. അതിനു വ്യക്തമായ കാരണവും അദ്ദേഹം മുന്നിലേക്ക് വെയ്ക്കുന്നുണ്ട്.

വളരെ നാച്ചുറൽ ആയ ഒരു ആക്ടറാണ്. അനായാസമായി അഭിനയിക്കുന്ന അസാധ്യമായ കഴിവുള്ള നടൻ. പക്ഷെ മോഹൻലാൽ അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളിലും കഥാപാത്രത്തെ മാത്രമല്ല അദ്ദേഹത്തിന്റെ ഒരംശവും നമുക്ക് എപ്പോഴും കാണാൻ സാധിക്കും. എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ച് അങ്ങനെ അല്ല.‘

‘മമ്മൂട്ടിയുടെ ഒരംശവും കഥാപാത്രങ്ങളിൽ കാണാൻ സാധിക്കില്ല. കഥാപാത്രം മാത്രമായിരുന്നു ആ സിനിമയിൽ ഉണ്ടാവുക. തനിയാവർത്തനം ആണെങ്കിലും, അമരം ആണെങ്കിലും, ഭൂതക്കണ്ണാടി ആണെങ്കിലും, പൊന്തന്മാട ആണെങ്കിലും, അതിലൊക്കെ മമ്മൂട്ടിയെ കാണാൻ സാധിക്കില്ല, കഥാപാത്രങ്ങളെ മാത്രമേ കാണാൻ സാധിക്കൂ. ആ അർത്ഥത്തിൽ, അതായത് വ്യത്യസ്തമായ കഥാപാത്രങ്ങളായി മാറാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ മമ്മൂട്ടിയാണ് കൂടുതൽ ഫ്ലെക്സിബിലിറ്റിയുള്ള നടൻ. :- ലോഹിതദാസ് ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.

തനിയാവർത്തനം മുതൽ കിരീടവും ചെങ്കോലുമായി കൗരവരും പാഥേയവും ദശരഥവും കമലദളവും ഭരതവും അമരവും അങ്ങനെ ഒട്ടേറെ അനശ്വരങ്ങളായ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച തിരക്കഥാകൃത്ത്. സംവിധായകനായി ഭൂതക്കണ്ണാടിയും, ജോക്കറും, കസ്തൂരിമാനും നമുക്ക് നൽകിയ ഇതിഹാസമാണ് അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :