മാറ്റുരച്ച് നോക്കേണ്ടതില്ല, ഗ്രേറ്റ് ഫാദർ ഒരു ട്രീറ്റ് തന്നെ!

സംശയം വേണ്ട, ഗ്രേറ്റ് ഫാദർ ഒരു ട്രീറ്റ് തന്നെ!

aparna shaji| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2016 (13:29 IST)
മാറ്റുരച്ച് നോക്കേണ്ട ആവശ്യമില്ല, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫദർ ഒരു അഡാറ് ഐറ്റം തന്നെയാണ്. ആരാധകർക്കായി അണിയറയിൽ ഒരുക്കി വെച്ചിരിക്കുന്നത് ഒരു ഒന്നൊന്നര ട്രീറ്റ് തന്നെ. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗ്രേറ്റ്ർ ഫാദർ എന്നതിൽ സംശയമില്ല. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ഏറ്റെടുക്കുന്ന ചിത്രമെന്ന നിലയിൽ പല റെക്കോർഡുകളും തിരുത്തിക്കുറിക്കും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി. ചിത്രതിന്റെ മോഷൻ പോസ്റ്റർ, ടീസർ എന്നിവ അധികം വൈകാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഡബ്ബിങ്ങ്, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു. ജനുവരി 27നു റിലീസ് ആകുന്ന ചിത്രം 120ഓളം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുക.
പതിവുരീതികളെ എല്ലാം പൊളിച്ചെഴുതുന്ന ചിത്രമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല.

ചിത്രീകരണ സമയത്ത് ലൊക്കേഷനിൽ പത്ര മാധ്യമങ്ങൾക്ക് വിലക്കായിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് രഹസ്യമാക്കാന്‍ ശ്രമിച്ചുവെങ്കിലും ചിത്രീകരണത്തിനിടെ നടന്‍ പല പരിപാടികളിലും പങ്കെടുത്തതിനാൽ ഗെറ്റപ്പ് രഹസ്യമാക്കാൻ കഴിഞ്ഞില്ല. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. എന്നാല്‍ അതുമാത്രമല്ല കഥ. വലിയൊരു സസ്പെന്‍സ് ഫാക്ടര്‍ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിൽ ഒളിഞ്ഞിരുപ്പുണ്ടത്രേ.

ആര്യ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്നേഹയും ചിത്രത്തിലുണ്ട്. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് നിർമിക്കുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ.
ഡേവിഡ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്. ഭാസ്കര്‍ ദി റാസ്കലിന് ശേഷം മമ്മൂട്ടി അച്ഛന്‍ വേഷത്തില്‍ വീണ്ടും വരുന്നു എന്ന പ്രത്യേകതയുണ്ട്. ഭാസ്കര്‍ ദി റാസ്കല്‍ 20 കോടിയോളം കളക്ഷന്‍ നേടിയ സിനിമയാണ്. എന്തായാലും മോഹൻലാലിന്റെ പുലിമുരുകനോളം വരുമോ അതോ അതുക്കും മേലെയാണോ ഗ്രേറ്റ് ഫാദറെന്ന് കണ്ടറിയാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :