ലണ്ടനില്‍ അവര്‍ കണ്ടുമുട്ടി,ഏറെനേരം സംസാരിച്ച് മമ്മൂട്ടിയും യൂസഫലിയും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജൂലൈ 2023 (14:53 IST)
മമ്മൂട്ടിയും എം.എ യൂസഫലിയും ലണ്ടനില്‍ വെച്ച് കണ്ടുമുട്ടി. ഏറെനേരം സംസാരിച്ചാണ് ഇരുവരും പിരിഞ്ഞത്. രണ്ടാളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

മമ്മൂട്ടി കുടുംബത്തിനൊപ്പം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ലണ്ടനില്‍ എത്തിയത്. യൂസഫലി കഴിഞ്ഞ ദിവസമായിരുന്നു അവിടെ എത്തിയത്. ഇരുവരും അവിചാരിതമായാണ് വിദേശത്ത് കണ്ടുമുട്ടിയത് എന്നാണ് വിവരം.

യുഎഇ ഗോള്‍ഡന്‍ വീസ മലയാള സിനിമ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ആദ്യം തന്നെ ലഭിക്കാനുള്ള വഴിയൊരുക്കിയത് യൂസഫലിയിലൂടെ ആയിരുന്നു. യൂസഫലിയുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളിലും മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കാറുണ്ട്. യൂസഫലിയുടെ സഹോദരന്‍ എം.എ അഷറഫലിയുടെ മകളുടെ വിവാഹത്തിന് താരങ്ങള്‍ പങ്കെടുത്തിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :