കിങിൽ കണ്ട ജോസഫ് അലക്സ് അല്ലായിരുന്നു കിങ് ആൻഡ് കമ്മീഷണറിൽ; നെടുനീളൻ ഡയലോഗ് എനിക്ക് വേണ്ട, സുരേഷിന് കൊടുത്തേക്ക്: ഷാജി കൈലാസിനോട് മമ്മൂട്ടി പറഞ്ഞത്

കിങിൽ നിന്നും കിങ് ആൻഡ് കമ്മീഷണറിലേക്ക് വന്നപ്പോൾ ജോസഫ് അലക്സിന് വന്ന മാറ്റം; വിശദീകരണവുമായി ഷാജി കൈലാസ്

aparna shaji| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (14:26 IST)
ആരാധകർ എന്നും നെഞ്ചോട് ചേർത്തുവെക്കുന്ന മമ്മൂട്ടി ചിത്രമാണ് കിങ്. തിരക്കഥകൃത്ത് രൺജി പണിക്കരുടേയും സംവിധായകൻ ഷാജി കൈലാസിന്റേയും മനസ്സിൽ ആ സിനിമയുടെ പണിപ്പുരയിലേക്ക് കടന്നപ്പോൾ ജോസ്ഫ് അലക്സ് ആയിട്ട് മമ്മൂട്ടി മാത്രമായിരുന്നു. ജോസഫ് അലക്സായി മറ്റൊരാളെ കാണാൻ ആരാധകർക്കും സാധിക്കുന്നതായിരുന്നില്ല. മമ്മൂട്ടിയ്ക്ക് പകരമാകില്ല മറ്റൊരാളും എന്ന് തെളിയിച്ച സിനിമയായിരുന്നു കിങ്. പ്രതീക്ഷിച്ചതിലും ഹിറ്റായിരുന്നു ചിത്രവും അതിലെ ജോസഫ് അലക്സ് എന്ന കഥാപാത്രവും. അതിനേക്കാൾ ഉപരി അതിലെ കിടിലൻ ഡയലോഗുകളും.

എന്നാൽ കിങിനുശേഷം എടുത്ത കിങ് ആൻഡ് കമ്മീഷണറിൽ മമ്മൂട്ടി നെടുനീളൻ ഡയലോഗുകൾ പറയുന്നില്ല. അതെന്തുകൊണ്ടാണെന്ന് ഷാജി കൈലാസ് വ്യക്തമാക്കുകയാണ്. കിങ് എന്ന ചിത്രത്തിലെ അതേ ശരീര ഭാഷയോടെയും സംഭാഷണവും തന്നെ മമ്മൂട്ടി ഈ ചിത്രത്തിലും പറയണം എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാൽ, ചിത്രത്തിന്റെ എഴുത്ത് നടക്കുമ്പോള്‍ മമ്മൂട്ടി ഷാജി കൈലാസിനെ വിളിച്ചു പറഞ്ഞു, 'നെടുനീളന്‍ ഡയലോഗുകളൊന്നും എനിക്ക് വേണ്ട, സുരേഷിന് കൊടുത്തേക്ക്' എന്ന്. അങ്ങനെയാണ് തീ പാറുന്ന ഡയലോഗുകൾ സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രൻ ഐ പി എസിന് നൽകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :