മമ്മൂട്ടി എപ്പോഴും പറയും - “നായിക ശരിയല്ലെങ്കില്‍ എനിക്കൊന്നും ചെയ്യാനാവില്ല”; ഇനി മഞ്‌ജുവിന്‍റെ ഊഴം !

മമ്മൂട്ടി, നയന്‍‌താര, മഞ്‌ജു വാര്യര്‍, എസ് എന്‍ സ്വാമി, Mammootty, Manju Warrier, Nayanthara, S N Swami
മേജോ ഡാനിയല്‍| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2019 (14:57 IST)
ഒപ്പം അഭിനയിക്കുന്ന താരങ്ങളുടെ പെര്‍ഫോമന്‍സാണ് ഏതൊരു അഭിനേതാവിനെയും കൂടുതല്‍ മികച്ച പ്രകടനത്തിന് പ്രചോദിപ്പിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും അങ്ങനെയാണ്. കൂടെ അഭിനയിക്കുന്നവര്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ പുലികളാണെങ്കില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സും വേറെ ലെവലിലെത്തും. അതുകൊണ്ടുതന്നെ മമ്മൂട്ടിയെപ്പോലെയുള്ള താരങ്ങള്‍ എപ്പോഴും തനിക്കൊപ്പം ഫ്രെയിമില്‍ മികച്ച അഭിനേതാക്കള്‍ ഉണ്ടാകാന്‍ താല്‍പ്പര്യപ്പെടാറുണ്ട്.

ചിത്രത്തിലെ നായിക ആരാണെന്നോ അവര്‍ എത്ര ഗ്ലാമറുള്ളവരാണെന്നോ ഏത് ഭാഷയില്‍ നിന്നുള്ളവരാണെന്നോ ഒന്നും മമ്മൂട്ടി നോക്കാറില്ല. എന്നാല്‍ തന്‍റെ ചിത്രത്തിലെ നായികയ്ക്ക് അഭിനയഗുണമുണ്ടായിരിക്കണമെന്നതില്‍ അദ്ദേഹത്തിന് അല്‍പ്പം നിര്‍ബന്ധമുണ്ട്. ‘തനിക്കൊപ്പം അഭിനയിക്കുന്ന നായിക ശരിയല്ലെങ്കില്‍ തനിക്കൊന്നും ചെയ്യാനാകില്ലെന്നും അപ്പോള്‍ തന്‍റെ അഭിനയം പോലും കൈവിട്ടുപോകുമെന്നും’ മമ്മൂട്ടി പലപ്പോഴും പറയാറുള്ളതായി അടുത്തിടെ എസ് എന്‍ സ്വാമി പറഞ്ഞിരുന്നു.

‘പുതിയ നിയമം’ എന്ന ചിത്രത്തില്‍ നയന്‍‌താര നായികയായാല്‍ നന്നായിരിക്കും എന്ന് സജഷന്‍ വച്ചത് മമ്മൂട്ടിയാണ്. അത് അവരുടെ ഇമേജോ ഗ്ലാമറോ മറ്റ് ഭാഷകളിലെ താരമൂല്യമോ ഒന്നും നോക്കിയായിരുന്നില്ല. ആ ചിത്രത്തിലെ വാസുകി എന്ന നായികാ കഥാപാത്രം കടന്നുപോകുന്ന സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളെ സ്ക്രീനില്‍ ആവാഹിക്കാന്‍ ആക്‍ടിംഗ് പവര്‍ഹൌസ് ആയ ഒരു നായിക വേണമെന്ന് മമ്മൂട്ടിക്ക് അറിയാമായിരുന്നു. നയന്‍‌താരയാണ് അതിന് ഏറ്റവും മികച്ചതെന്നും മമ്മൂട്ടി വിശ്വസിച്ചു. ആ വിശ്വാസം തെറ്റിയില്ല. പുതിയ നിയമം എന്ന ചിത്രം കണ്ടവര്‍ക്കറിയാം, നയന്‍‌താര അതില്‍ എന്താണ് ചെയ്‌തിരിക്കുന്നതെന്ന്!

ഉജ്ജ്വലമായി അഭിനയിക്കുന്ന നായികമാര്‍ക്കൊപ്പം മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരമാകും. സീമ, ശോഭന, സുഹാസിനി, ഉര്‍വശി തുടങ്ങി എത്രയോ പേര്‍ക്കൊപ്പം ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ മമ്മൂട്ടി നല്‍കിയിട്ടുണ്ട്. ഇനി മഞ്ജു വാര്യരുടെ ഊഴമാണ്. അടുത്തുതന്നെ ഒരു ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്ന ആ സിനിമ അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം
മ്യാന്‍മറിലെ ആറ് മേഖലകളില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു