‘എന്ന് നിന്‍റെ മൊയ്തീൻ ’ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കില്ല

എന്ന് നിന്റെ മൊയ്‌തീന്‍ , ആര്‍എസ് വിമൽ , കേരള രാജ്യാന്തര ചലച്ചിത്ര മേള
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (11:56 IST)
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് മികച്ച പ്രേഷകശ്രദ്ധയാകര്‍ഷിച്ച ‘ എന്ന് നിന്റെ മൊയ്‌തീന്‍ ’ പിന്‍വലിക്കുന്നതായി സംവിധായകന്‍ ആര്‍എസ് വിമൽ. മത്സര വിഭാഗത്തില്‍ പരിഗണനയ്‌ക്ക് എന്നു പറഞ്ഞാണ് ചിത്രം വാങ്ങിയത് എന്നാല്‍
'മലയാള സിനിമ ഇന്ന്' വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കാന്‍ നിക്കം നടന്നത്, അതിന് താല്‍പ്പര്യം ഇല്ലാത്തതു കൊണ്ടാണ് ചിത്രം പിന്‍വലിക്കുന്നതെന്നും വിമൽ വ്യക്തമാക്കി‍.

മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ മേളയില്‍ തന്റെ ചിത്രം പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മലയാള സിനിമ ഇന്ന്' വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായതോടെ ചിത്രം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിമല്‍ വ്യക്തമാക്കി.

മത്സര വിഭാഗത്തിനായി ചിത്രം വാങ്ങിയിട്ട് മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ചലച്ചിത്ര അക്കാദമിയുടെ
നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇത് ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. സിനിമ നല്‍കുന്ന സംവിധായകര്‍ ചലച്ചിത്രമേളയിലെ വിഭാഗങ്ങളെക്കുറിച്ച് പത്രങ്ങളിലൂടെ മാത്രം അറിയേണ്ടി വരുന്നത് ഗതികേടാണെന്നും വിമല്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :