ഫ്രണ്ട്‌സിലെ ജയറാമിന്റെ നായിക മഞ്ജു വാരിയര്‍ ആയിരുന്നു, നരസിംഹത്തില്‍ സംയുക്ത വര്‍മ; പിന്നീട് സംഭവിച്ചത്

മമ്മൂട്ടി നായകനായ സാഗരം സാക്ഷിയില്‍ സുകന്യയാണ് നായികയായി അഭിനയിച്ചത്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് മീനയെയാണ്

രേണുക വേണു| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (13:34 IST)

പല സിനിമകളിലും ആദ്യം തീരുമാനിച്ച നടിമാര്‍ക്ക് പകരം എത്തി വിസ്മയിപ്പിച്ച മറ്റ് ചില നടിമാരുണ്ട്. പകരക്കാരായി എത്തി അങ്ങനെ കരിയറില്‍ തന്നെ നിര്‍ണായക സ്വാധീനം വഹിച്ച ചിത്രങ്ങളുടെ ഭാഗമായവര്‍. അത്തരത്തില്‍ മലയാളത്തില്‍ പകരംവന്ന നടിമാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിലെ മോഹന്‍ലാല്‍-ഉര്‍വശി കോംബിനേഷന്‍ നമുക്ക് മറക്കാന്‍ കഴിയില്ല. അത്രത്തോളം മികച്ച കോംബിനേഷന്‍ ആയിരുന്നു അത്. യഥാര്‍ഥത്തില്‍ ഉര്‍വശി അവതരിപ്പിച്ച നായിക കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് ശോഭനയെയാണ്. മോഹന്‍ലാലിന്റെ തന്നെ വിഷ്ണു ലോകത്തില്‍ മേനകയെയാണ് ആദ്യം നായികയായി തീരുമാനിച്ചത്. പിന്നീടാമ് ശാന്തികൃഷ്ണ എത്തിയത്.

മമ്മൂട്ടി നായകനായ സാഗരം സാക്ഷിയില്‍ സുകന്യയാണ് നായികയായി അഭിനയിച്ചത്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് മീനയെയാണ്. മൃഗയയില്‍ സുനിത അവതരിപ്പിച്ച കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മോനിഷയാണ്. കമലദളത്തില്‍ മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് സുകന്യയെയാണ്.

മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന രാജസേനന്‍ ചിത്രത്തില്‍ ജയറാമിന്റെ നായികയാകേണ്ടിയിരുന്നത് ഗൗതമിയാണ്, എന്നാല്‍ ഒടുവില്‍ അവസരം കിട്ടിയത് ശോഭനയ്ക്കും. നരസിംഹത്തില്‍ കനക അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം ആലോചിച്ചത് സംയുക്ത വര്‍മയെയാണ്. ആകാശദൂത് എന്ന ചിത്രത്തില്‍ മാധവിക്ക് പകരം നായിക കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് ഗീതയാണ്. ഫ്രണ്ട്സില്‍ മീനയേക്കാള്‍ മുന്‍പ് നായികയായി പരിഗണിച്ചത് സാക്ഷാല്‍ മഞ്ജു വാര്യരെയാണ്. സിഐഡി മൂസയില്‍ ഭാവനയാണ് നായികയെങ്കിലും ആദ്യം ആലോചിച്ചത് സിമ്രാനെയാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :