ലിസിയുടെ ഫോട്ടോഗ്രാഫറായി കല്യാണി പ്രിയദര്‍ശന്‍, ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ജൂലൈ 2021 (16:58 IST)

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ലിസി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. പച്ചപ്പ് നിറഞ്ഞ ബാക്ഗ്രൗണ്ടില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ലിസിയുടെ പുതിയ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ലിസിയുടെ മകള്‍ കല്യാണിയാണ് ചിത്രം പകര്‍ത്തിയത്.

'വളരെ പ്രശസ്തയായ ഫൊട്ടോഗ്രാഫര്‍ കല്യാണി'യാണ് ഈ ഫോട്ടോയ്ക്ക് പിന്നില്‍ എന്ന് പറഞ്ഞു കൊണ്ടാണ് ലിസി ചിത്രം പങ്കുവെച്ചത്.

പ്രിയദര്‍ശന്‍-ലിസി ദമ്പതികള്‍ക്ക് കല്യാണി, സിദ്ധാര്‍ഥ് എന്നീ രണ്ട് മക്കള്‍ ആണ് ഉള്ളത്.

കല്യാണി നായികയായെത്തുന്ന ഹൃദയം റിലീസിന് ഒരുങ്ങുകയാണ്. അച്ഛന്‍ പ്രിയദര്‍ശന്റെ ചിത്രമായ മരക്കാറിലും കല്യാണി അഭിനയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :