ലക്ഷ്മിയുടെ പ്രായം എത്രയെന്ന് അറിയാമോ ? സാരിയില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 ജൂലൈ 2023 (15:15 IST)
വേറിട്ട അവതരണ ശൈലിയിലൂടെ കേരളത്തിലെ മുന്‍നിര ടെലിവിഷന്‍ അവതാരകയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര.ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി കൂടുതല്‍ ശ്രദ്ധ നേടിയത്. 2 സെപ്റ്റംബര്‍ 1991ന് ജനിച്ച താരത്തിന് 31 വയസ്സാണ് പ്രായം.

ഉണ്ണികൃഷ്ണന്റെയും ബിന്ദു ഉണ്ണികൃഷ്ണന്റെയും മകളായ ലക്ഷ്മി തൃശൂരിലെ കൂര്‍ക്കഞ്ചേരി സ്വദേശിയാണ്.

സ്‌കൂള്‍ പഠന കാലം മുതലേ നിരവധി പരിപാടികളില്‍ താരം പങ്കെടുക്കാറുണ്ട്.അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങള്‍ എന്നിവയില്‍ കേരള സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങളെല്ലാം നേടിയിട്ടുണ്ട്.

ഫംഗ്ഷണല്‍ ഇംഗ്ലീഷ് ബിരുദധാരി കൂടിയാണ് ലക്ഷ്മി. ഇരിഞ്ചലകുഡയിലെ ക്രൈസ്റ്റ് കോളജിലായിരുന്നു പഠിച്ചത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :