‘ആശാനേ ജോഷി ചതിച്ചാശാനേ’ - മമ്മൂട്ടിയുടെ കുഞ്ഞച്ചനെ വരവേറ്റ് ദുല്‍ഖര്‍

അച്ചായന്‍മാരില്‍ ‘തലപ്പൊക്ക’മുള്ള അച്ചായന്‍ - കോട്ടയം കുഞ്ഞച്ചന്‍!

അപര്‍ണ| Last Modified വ്യാഴം, 15 മാര്‍ച്ച് 2018 (09:58 IST)
മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് ആരാധകര്‍ വരവേറ്റത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബു ചിത്രം നിര്‍മ്മിക്കും. ആട് രണ്ടാം ഭാഗത്തിന്റെ
നൂറാം വിജയദിനാഘോഷത്തിലാണ് മമ്മൂട്ടി പുതിയ ചിത്രം പ്രഖ്യാപിച്ചത്.

ചിത്രം പ്രഖ്യാപിച്ച വിവരം മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെയും പങ്കുവച്ചു. ‘ആശാനേ ജോഷി ചതിച്ചു’ എന്ന അടിക്കുറിപ്പോടെ ദുൽഖർ സൽമാനും ചിത്രത്തിന്റെ പേര് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.‘കോട്ടയം കുഞ്ഞച്ചൻ 2’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ആട്‌ 2 എന്ന മെഗാഹിറ്റിന് ശേഷം മിഥുന്‍ മാനുവല്‍ തോമസിന്‍റെ വലിയ വിജയമായിരിക്കും ഈ സിനിമയെന്നതില്‍ തര്‍ക്കമില്ല. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും കോട്ടയം കുഞ്ഞച്ചന്‍ 2. മമ്മൂട്ടിയുടെ അച്ചായന്‍ വേഷങ്ങളില്‍ ഏറ്റവും തലപ്പൊക്കമുള്ള അച്ചായനെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ മിഥുന്‍ തന്നെയാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. എന്തായാലും ചങ്കൂറ്റത്തിന്‍റെ അവസാന വാക്കായ കുഞ്ഞച്ചന്‍ വീണ്ടും വരുമ്പോള്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല.

മമ്മൂട്ടി വീണ്ടും കുഞ്ഞച്ചനായി തകര്‍ത്തുവാരാനൊരുങ്ങുന്ന ബിഗ് ബജറ്റിലായിരിക്കും ഒരുക്കുക. ചിത്രത്തിന്‍റെ കഥ പൂര്‍ത്തിയായി. മമ്മൂട്ടിക്ക് പുറമേ ഇന്നസെന്‍റ്, കെ പി എ സി ലളിത, ബാബു ആന്‍റണി തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമാകുമെന്ന് സൂചനയുണ്ട്.

ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള മിഥുന്‍ മാനുവല്‍ തോമസിന്‍റെ പോസ്റ്റ് വായിക്കാം:

പ്രിയരേ,

കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വര്‍ക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിര്‍മ്മാതാവിലൂടെ കാല്‍നൂറ്റാണ്ടിനും മുന്‍പ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളില്‍ ആരവങ്ങള്‍ തീര്‍ത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്..!! ഇതുവരെയുള്ള യാത്രയില്‍ ആശ്വാസമായ തണല്‍ മരങ്ങള്‍ക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകള്‍ക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്‌വഞ്ചികള്‍ക്ക് നന്ദി.. കൈവിടാതെ കൂടെ നില്‍ക്കുന്ന പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി..:) ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചന്‍ 2.. :



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ ...

ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയി: മുഖ്യമന്ത്രി
ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നതെന്നും ആ സിനിമ കണ്ട് കുട്ടികള്‍ ...

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി ...

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും
മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളില്‍ (AAY, PHH) ഉള്‍പ്പെട്ട റേഷന്‍ ഗുണഭോക്താക്കളുടെ ഇ- ...

സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി; ...

സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി; ഇന്ത്യയിലേക്ക് വരാന്‍ മാത്രം ചെലവായത് 78.36 കോടി രൂപ
സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി. ഉയര്‍ന്ന ചെലവ് കാരണമാണ് ...

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ...

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ശബ്ദം കേട്ടോ? പുതിയ സൈബര്‍ തട്ടിപ്പ് ഇങ്ങനെ
സൈബര്‍ മാഫിയയും തട്ടിപ്പുകാരും ദിനംപ്രതി മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്നു, അവരെ ...

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് ...

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി
പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ എം എസ് ...