തുമ്പി ഏബ്രഹാം|
Last Modified തിങ്കള്‍, 4 നവംബര്‍ 2019 (13:25 IST)
കൈദി എന്ന ത്രില്ലറിലൂടെ കരിയറില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തമിഴ് താരം കാര്‍ത്തി. എട്ട് ദിവസം കൊണ്ട് ആഗോള കളക്ഷനില്‍ അമ്പത് കോടി പിന്നിട്ടിരിക്കുകയാണ് കൈദി. കരിയറില്‍ തുടര്‍ച്ചയായ തിരിച്ചടി നേരിടുകയായിരുന്നു കാര്‍ത്തി.
ദീപാവലി റിലീസുകളില്‍ വിജയ് ചിത്രം ബിഗില്‍ ആയിരുന്നു കൈദിക്ക് മുന്നിലെ പ്രധാന എതിരാളി. ദളപതി വിജയ് ചിത്രത്തിനൊപ്പം ദീപാവലി റിലീസായി എത്തിയത് കൈദിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ തള്ളുന്നതാണ് സിനിമയുടെ നേട്ടം.
കൈദിയുടെ പേരില്‍ ലഭിച്ച സ്‌നേഹത്തിനും അഭിനന്ദനത്തിനും നന്ദി പറഞ്ഞാല്‍ തീരില്ലെന്ന് കാര്‍ത്തി പ്രതികരിച്ചു. കൈദി രണ്ടാം ഭാഗമുണ്ടാകുമെന്നും ദില്ലി എന്ന തന്റെ കഥാപാത്രം തിരികെ വരുമെന്നും കാര്‍ത്തി സൂചന നല്‍കുന്നു. നേരത്തെ സംവിധായകന്‍ ലോഗേഷ് കനകരാജ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിരുന്നു.