അപർണ|
Last Modified ചൊവ്വ, 24 ജൂലൈ 2018 (11:06 IST)
ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ ബംബർ ഹിറ്റ് ആയി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ. ജൂണിലെത്തിയ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ അതിവേഗം അമ്പത് കോടി ക്ലബ്ബില്‍ എത്തുകയും അവിടെ നിന്നും വലിയ റെക്കോര്‍ഡിലേക്കുള്ള യാത്രയിലാണ്.
ജൂലൈ പകുതിയോടെ എത്തിയ പൃഥ്വിരാജ് ചിത്രം കൂടെയും ഗംഭീര പ്രകടനം തന്നെയായിരുന്നു നടത്തിയിരുന്നത്. മോഹൻലാലിന്റെ നീരാളിയും ജൂലൈയാണ് റിലീസ് ആയത്. പക്ഷേ, വേണ്ടത്ര പ്രകടനം കാഴ്ച വെയ്ക്കാൻ നീരാളിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
റിലീസ് ചെയ്യാനിരിക്കുന്ന നാല് ചിത്രങ്ങൾ അബ്രഹാമിന് വെല്ലുവിളിയുയർത്തുമോയെന്ന് കണ്ടറിയാം. ആഗസ്റ്റില്‍ കായംകുളം കൊച്ചുണ്ണി പോലെ ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമകളുടെയും റിലീസുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന മറഡോണ ഈ മാസം തന്നെ റിലീസിനെത്തുകയാണ്.
പ്രശസ്ത സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ഏറെ കാലത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നാലും ശരത്ത്. ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതിയ എന്റെ മെഴുതിരി അത്താശങ്ങൾ എന്നീ ചിത്രങ്ങളും അടുത്തുതന്നെ റിലീസ് ചെയ്യും.