പ്രണവ് ആള് ചില്ലറക്കാരനല്ല, താരപുത്രൻ കഷ്ടപ്പെട്ട് പഠിക്കുന്ന പാര്‍ക്കൗര്‍ ഒരു ഒന്നൊന്നര ഐറ്റം തന്നെ! - വീഡിയോ

ഈ കഷ്ടപ്പാട് വെറുതെയാകില്ല, താരപുത്രൻ പലർക്കും ഭീഷണിയാകും; പ്രണവ് മോഹൻലാൽ രണ്ടും കൽപ്പിച്ച്!

aparna shaji| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2016 (17:50 IST)
ആരാധകരെ നിരാശയിലാഴ്ത്താതെയുള്ള ഒരു ഇൻട്രോ, അതാണ് പ്രണവ് ലക്ഷ്യമിടുന്നത്. പ്രണവ് എന്ന താരപുത്രനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിപുറപ്പെട്ട സംവിധായകൻ ജീത്തു ജോസഫ് ചിലതെല്ലാം പ്ലാൻ ചെയ്തു തന്നെയാണ് പ്രണവിനെ തിരഞ്ഞെടുത്തതെന്ന് വ്യക്തം. ത്രില്ലറിന് വേറൊരു സ്റ്റൈൽ സമ്മാനിച്ച സംവിധായകനാണ് ജീത്തു. അപ്പോൾ പ്രണവിന്റെ അരങ്ങേറ്റം ഒട്ടും മോശമായിരിക്കില്ലെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.

ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നുമൊക്കെയുള്ള അവസരങ്ങള്‍ മാറ്റി നിര്‍ത്തിയാണ് പ്രണവ് ജീത്തു ജോസഫ് ചിത്രമേറ്റെടുത്തതെന്ന് മോഹൻലാൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന് വേണ്ടി പാര്‍ക്കൗര്‍ പരിശീലനം നടത്തുകയാണ് താരപുത്രന്‍. ഓടിയും ചാടിയും മലക്കം മറിഞ്ഞും പ്രണവ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറാനുള്ള പരിശീലനത്തിലാണ്. ഫ്രഞ്ച് സൈന്യം രൂപകല്‍പന ചെയ്ത കായിക പരിശീലനമാണ് പാര്‍ക്കൗര്‍ അഥവാ ഫ്രീ റണ്ണിങ്. മുന്നിലുള്ള തടസ്സങ്ങളെയെല്ലാം മറികടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതാണ് പാർക്കൗർ.

ഹോളിവുഡ് ചിത്രങ്ങളായ ഡിസ്ട്രിക്റ്റ്‌സ് 13, കാസിനോ റോയല്‍ തുടങ്ങിയ സിനിമകളില്‍ ഈ പരിശീലനത്തിനധിഷ്ഠിതമായ രംഗങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൃത്യമായ പരിശീലനത്തിന്റെ സഹായത്തോടെ മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഓട്ടവും ചാട്ടവും തടസ്സങ്ങള്‍ മറികടക്കലുമെല്ലാം ഉള്ളതിനാല്‍ ശരീരത്തിലെ എല്ലാ മസിലുകള്‍ക്കും വ്യായാമം ലഭിയ്ക്കും. ഒരു കളിയുടെ മൂഡ് ഉള്ളതിനാല്‍ ജിമ്മിലെ സ്ഥിരം പരിശീലനത്തിന്റെ വിരസതയില്‍ നിന്ന് രക്ഷപ്പെടാം എന്നത് ഒരു പ്ലസ് പോയിന്റ് തന്നെ.

എന്താണ് പാര്‍ക്കൗര്‍ അഥവാ ഫ്രീ റണ്ണിങ് എന്ന് വീഡിയോ കാണാം. ഇതാണ് ഇപ്പോള്‍ പ്രണവ് പരിശീലിയ്ക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ ...

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ
സര്‍ക്കാര്‍ ടെന്‍ഡര്‍ പ്രക്രിയകളിലൂടെയും വിതരണക്കാരുമായുള്ള ചര്‍ച്ചകളിലൂടെയും പരമാവധി ...

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് ...

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു
കര്‍ണാടക ചിക്കമഗളൂരുവിലെ നീന്തല്‍ക്കുളത്തില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ...

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ...

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി
ലഹരി ഉപയോഗം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ...

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; ...

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാളില്‍ യുവാവിനെ വാളുകാട്ടി ഭീഷണിപ്പെടുത്തി ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് സിഎജി റിപ്പോര്‍ട്ട്. 2020 മുതല്‍ ...