1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 'Though you are not with me, you are my light'; Actress Meghna Raj on her wedding anniversary

'കൂടെയില്ലെങ്കിലും നീയാണ് എന്റെ വെളിച്ചം'; വിവാഹ വാര്‍ഷിക ദിനത്തില്‍ നടി മേഘ്‌ന രാജ്

'Though you are not with me
കൂടെയില്ലെങ്കിലും ആര്‍ക്കും മായ്ക്കാന്‍ ആവില്ലല്ലോ ആ ഓര്‍മ്മകളെ... ഇന്ന് ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടി മേഘ്‌ന രാജ്. ഭര്‍ത്താവ് ചിരഞ്ജീവിസര്‍ജ വേറെ ഏതോ ലോകത്ത് ഇരുന്ന് ഇത് കാണുന്നുണ്ടാകും. അവനൊപ്പം ഉള്ള നല്ല ഓര്‍മ്മകളില്‍ ജീവിക്കുകയാണ് മേഘ്‌ന ഇപ്പോഴും. തന്റെ ജീവിതത്തിലെ പ്രകാശമാണ് ഭര്‍ത്താവ് ചിരഞ്ജീവിയെന്ന് മേഘ്‌ന വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിക്കുന്നു.പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്ന ചിരഞ്ജീവിയെ ജീവിത പങ്കാളിയാകാന്‍ തീരുമാനിച്ചത്. നടന് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മേഘ്നയുടെ സന്തോഷം കവര്‍ന്നെടുത്തു.2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. 
 
'എന്റെ മിസ്റ്റര്‍ റൈറ്റ്.....എന്തുകൊണ്ടെന്നാല്‍ നിങ്ങളാണ് എന്റെ ലൈറ്റ്, ഇരുണ്ട രാത്രിയില്‍ ടണലിന്റെ അവസാനത്തില്‍,വാര്‍ഷിക ആശംസകള്‍ ചിരഞ്ജീവി സര്‍ജ',-മേഘ്ന ഓര്‍മ്മ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി.
ചിരഞ്ജന്‍ ജീവിക്കൊപ്പമുള്ള നല്ല ഓര്‍മ്മകളെ ഒപ്പം കൂട്ടി തിരികെ ജീവിതത്തിലേക്ക് നടന്നു കയറുകയാണ് മേഘ്ന. ഭര്‍ത്താവ് മരിക്കുമ്പോള്‍ മേഘ്ന ഗര്‍ഭിണിയായിരുന്നു.
 
2020 ഒക്ടോബര്‍ 22 നാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയില്‍ നിന്നും കരകയറിയത് മകന്റെ വരവോടെയായിരുന്നു. ജൂനിയര്‍ ചീരു എന്താണ് അവനെ ആരാധകര്‍ വിളിച്ചത്. അവന്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. കുഞ്ഞിന് ചുറ്റിലും ആണ് മേഘനയുടെ ഇപ്പോഴത്തെ ലോകം.
 
 
 
 
 
അടുത്ത ലേഖനം
'കോളേജ് കുട്ടിയെ പോലെ'; ബാലിയാത്രാ വിശേഷങ്ങളുമായി നവ്യ നായര്‍